Saturday 21 April 2018

എം.ജി ആറിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്..

By Anju N P.14 Nov, 2017

imran-azhar

 


മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ സ്ഥാപകനുമായ എം.ജി രാമചന്ദ്രന്റെ ജീവിതം വെള്ളിത്തിരയിലേക്ക്..തമിഴ് സിനിമയിലെ നിത്യ ഹരിത നായകനായിരുന്നു എം.ജി.ആര്‍.ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന എംജിആര്‍ എന്ന ചിത്രത്തില്‍ സതീഷ് കുമാറാണ് നായകനാകുന്നത്.

 

സിനിമാക്കാരനില്‍ നിന്ന് രാഷ്ട്രീയക്കാരനിലേക്കുള്ള മാറ്റവും ഡിഎംകെ വിട്ടതും ഒരിക്കല്‍ വെടിയേറ്റതുമെല്ലാം ചിത്രത്തിലുണ്ടാകും. മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമിയുടെ സാന്നിധ്യത്തിലാണ് ഷൂട്ടിംഗിന് തുടക്കമായത്. നേരത്തേ കോണ്‍ഗ്രസ് നേതാവ് കാമരാജിന്റെ ജീവിതകഥ പറയുന്ന കാമരാജ് എന്ന ചിത്രവും ബാലകൃഷ്ണന്‍ സംവിധാനം ചെയ്തിട്ടുണ്ട്.