Tuesday 10 December 2019




'നീ മുകിലോ'... സിത്താരക്കൊപ്പം ഗാനം ആലപിച്ച് മകള്‍ സാവന്‍ ഋതു

By anju.28 Apr, 2019

imran-azhar

നവാഗതനായ മനു സംവിധാനം ചെയ്ത് പാര്‍വതി കേന്ദ്ര കഥാപാത്തത്തിലെത്തിയ ഏറ്റവും പുതിയ ചിത്രമായ 'ഉയരെ' മികച്ച പ്രതികരണം നേടിക്കൊണ്ട് മുന്നേറുകയാണ്. ചിത്രത്തിലെ 'നീ മുകിലോ' എന്ന ഗാനവും ഇതിനോടകം തന്നെ പ്രേക്ഷകര്‍ നെഞ്ചേറ്റിയിരുന്നു. ചിത്രത്തിന് മുന്നേ യൂട്യൂബില്‍ റിലീസ് ചെയ്ത ഗാനം സിത്താരയും വിജയ് യേശുദാസും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

 

ഇപ്പോഴിതാ ആ ഗാനം സിത്താരയും മകള്‍ സാവന്‍ ഋതുവും ചേര്‍ന്ന് അതിമനോഹരമായി പാടിയിരിക്കുകയാണ്. ഇരുവരും ഒന്നിച്ചു പാടുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സിത്താര തന്നെയാണ് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.