Tuesday 17 October 2017

ശോഭന വിവാഹിതയാകുന്നു ......?

By BINDU PP.14 Jun, 2017

imran-azhar

 

 

 

മലയാളികളുടെ പ്രിയ അഭിനേത്രിയും നര്‍ത്തകിയുമായ ശോഭന വിവാഹത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്.ചില ഓൺലൈൻ മാധ്യമങ്ങൾ വഴിയാണ് വാർത്തകൾ പ്രചരിപ്പിക്കുന്നത്.കുടുംബ സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍. നൃത്തമാണ് തന്റെ ജീവിതമെന്നും അതിനിടയില്‍ പ്രണയത്തിനോ വിവാഹത്തിനോ സ്ഥാനമില്ലെന്നും നേരത്തെ തന്നെ താരം വ്യക്തമാക്കിയിരുന്നു. വിവാഹ വാര്‍ത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നു മാത്രമല്ല, താരം വിഷയത്തില്‍ പ്രതികരിച്ചിട്ടുമില്ല. എന്തായാലും വാര്‍ത്തകേട്ട് സിനിമാലോകം ഞെട്ടിയിരുക്കുകയാണ്. ലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലും മികവു തെളിയിച്ച താരമാണ് ശോഭന.