Friday 19 July 2019




ഇത്രയും എളുപ്പമായിരുന്നില്ല, പക്ഷേ രസമുള്ളതായിരുന്നു; വൈറലായ ടിക്ക് ടോക്ക് വീഡിയോ പങ്കുവച്ച് പൃഥ്വിരാജ്

By anju.27 May, 2019

imran-azhar


തന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ സെറ്റില്‍ പൃഥ്വിരാജ് എങ്ങനെയായിരുന്നുവെന്ന് കാണിച്ചു തരുന്ന ട്രോള്‍ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ലൂസിഫറിന്റെ ചിത്രീകരണം ഇത്രയും എളുപ്പമായിരുന്നോ എന്ന് ചോദിച്ചുകൊണ്ട് ആരാധകര്‍ ഈ വിഡിയോ, ട്വിറ്ററില്‍ പൃഥ്വിയുടെ അക്കൗണ്ടുമായി ടാഗ് ചെയ്തിരുന്നു.

 

ഇത്രത്തോളം എളുപ്പമായിരുന്നില്ല സംവിധാനമെന്ന് വീഡിയോ കണ്ടതിനു ശേഷം താരം ചിരിയോടെ മറുപടി നല്‍കി. എന്നാല്‍ വീഡിയോയില്‍ കാണുന്നതുപോലെ രസകരമായിരുന്നു അന്തരീക്ഷമെന്നും പൃഥ്വി പറഞ്ഞു.

 

https://twitter.com/Prithvitrendss/status/1132854386823065600