By Sooraj Surendran .01 Apr, 2020
മുംബൈ: രാജ്യം കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്ന സാഹചര്യത്തിൽ കൈത്താങ്ങുമായി ഗായകൻ സോനു നിഗം. കോവിഡ് 19 ബാധിതര്‍ക്കുള്ള ചികിത്സാ സംവിധാനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകരുടെ താമസത്തിനുമായി തന്റെ വീട് വിട്ടു നല്കാന് ഒരുങ്ങുകയാണ് ഗായകന്. സോനു നിഗത്തിന്റെ മുംബൈയിലെ വീടാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൊടുക്കുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്ത്യയിലേക്കു മടങ്ങി വരാനാകാതെ ഇപ്പോള്‍ കുടുംബത്തോടൊപ്പം ദുബായിലാണ് സോനു നിഗം. തനിക്ക് ഇന്ത്യയിലെത്താന്‍ ആഗ്രഹമുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ അത് അപകടകരമായതിനാല്‍ ദുബായില്‍ തുടരുകയാണെന്നും ആര്‍ക്കെങ്കിലും ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ ഉണ്ടെങ്കില്‍ ഇത്തരം പ്രതിസന്ധി ഘട്ടത്തില്‍ വീടു വിട്ടു നല്‍കണെമെന്നും താരം പറഞ്ഞു.