Thursday 04 March 2021




''ഒരു നല്ലനടന്‍ കൂടി പൊടിപിടിച്ചിരിക്കാന്‍ പോകുന്നു.'' പുരുഷാധിപത്യത്തെ ചോദ്യം ചെയ്ത് ശ്രദ്ധ

By Veena Viswan.27 Jan, 2021

imran-azhar

മാര ഫെയിം ശ്രദ്ധ ശ്രീനാഥ് ബോളിവുഡ് താരം വരുണ്‍ ധവാന്റെ വിവാഹത്തിനെ തുടര്‍ന്ന നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരം. സിനിമാ മേഖലയിലെ പുരുഷാധിപത്യത്തെ പരിഹസിക്കുന്ന നടിയുടെ പ്രസ്താവന വരുണിന്റെ ആരാധകരെ ചൊടിപ്പിച്ചെങ്കിലും നിരവധി പേര്‍ ശ്രദ്ധയ്ക്ക് പിന്തുണയുമായും എത്തി.


ശ്രദ്ധയുടെ തമാശ രൂപേണയുള്ള നിരീക്ഷണം ഇങ്ങനെയായിരുന്നു:
''മറ്റൊരു നല്ല നടന്‍ കൂടി പൊടിപിടിച്ചിരിക്കാന്‍ പോവുകയാണ്. അദ്ദേഹത്തെ വീണ്ടും സ്‌ക്രീനില്‍ കാണാന്‍ സാധിക്കില്ലല്ലോ എന്നതില്‍ വിഷമമുണ്ട്. അദ്ദേഹം മറ്റ് നായികമാര്‍ക്കൊപ്പം ചേര്‍ന്ന് അഭിനയിക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും ഇഷ്ടമാകില്ല. അദ്ദേഹം ചിലപ്പോള്‍ പുരുഷ കേന്ദ്രീകൃത സിനിമകളിലേക്ക് ചേക്കേറും. പക്ഷെ എങ്ങനെയാണ് ജോലിയും ജീവിതതും ബാലന്‍സ് ചെയ്യുക. കഠിനമാണ്. അദ്ദേഹത്തെ മിസ് ചെയ്യും. ആശംസകള്‍ വരുണ്‍.''

 

വിവാഹിതരാകുന്ന നടിമാരെ കുറിച്ചുള്ള പൊതുബോധത്തെയാണ് ശ്രദ്ധ പരിഹസിച്ചതെന്ന് മനസിലാകാതെ നടിക്ക് എതിരെ നിരവധി പേരെത്തി. എന്നാല്‍ താന്‍ പറഞ്ഞത് ഒരു തമാശയായി നിങ്ങള്‍ക്ക് തോന്നിയില്ലേ എന്നായിരുന്നു ശ്രദ്ധയുടെ പ്രതികരണം.