Sunday 17 February 2019


'സ്വയം മോശമായാലും മറ്റുള്ളവരെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരോട് ഒന്നും പറയാനില്ല' :ശ്രീ റെഡ്‌ഡിക്ക് മറുപടിയുമായി നാനിയുടെ ഭാര്യ

By BINDU PP .01 Jan, 1970

imran-azhar

 

 

തെലുങ്ക് സിനിമ മേഖലയിൽ കാസ്റ്റിംഗ് കൗച്ചും, വിവാദങ്ങൾക്കും നടുവിലാണ്. ശ്രീ റെഡ്‌ഡി കുറച്ചു കാലമായി മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. ശ്രീ റെഡ്‌ഡി നിരവധിപേർക്കെതിരെ ലൈംഗിക ആരോപണവുമായി മുന്നോട്ട് വന്നിരുന്നു. വ്യത്യസ്തമായ സമര രീതിയിലൂടെ വാർത്തകളിൽ ഇടം പിടിച്ചു നിൽക്കാൻ നടിക്ക് സാധിച്ചിട്ടുണ്ട്. ഈയിടെ പ്രമുഖ നടൻ നാനിക്കെതിരെ ലൈംഗിക ആരോപണവുമായി മുന്നോട്ട് വന്നിരുന്നു. തെളിവുകളുമായി ഉടൻ നടി വരുമെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ ശ്രീ റെഡ്‌ഡിക്ക് കിടിലം മറുപടിയുമായി നാനിയുടെ ഭാര്യ രംഗത്ത് വന്നിരിക്കുന്നു. സ്വയം മോശമായാലും മറ്റുള്ളവരെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരോട് ഒന്നും പറയാനില്ലെന്നാണ് അഞ്ജന തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.

അഞ്ജനയുടെ പോസ്റ്റിന്റെ പൂർണരൂപം.....

'സിനിമാലോകം ഞങ്ങള്‍ക്ക് എപ്പോഴും കരുണയും സ്‌നേഹവുമാണ് തന്നത്. അതേ സമയം മറ്റുള്ളവരുടെ ജീവിതത്തിന് യാതൊരു വിലയും നല്‍കാതെ സ്വയം പ്രശസ്തി നേടാന്‍ ശ്രമിക്കുന്ന ചില ആളുകള്‍ ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നു. അവര്‍ പറയുന്നത് ആരും വിശ്വസിക്കാന്‍ പോകുന്നില്ല. സ്വയം മോശമായാലും മറ്റുള്ളവരെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരോട് ഒന്നും പറയാനില്ല'- അഞ്ജന ഫെയ്‌സ്ബുക്കില്‍ കുറിച്ചു.