Monday 25 June 2018

ശ്രീ റെഡ്ഡി പീഡിപ്പിച്ചയാളുടെ ഫോട്ടോ പുറത്തുവിട്ടു

By BINDU PP .11 Apr, 2018

imran-azhar

 

 

തെലുങ്ക് സിനിമ മേഖലയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് വിവാദങ്ങളാണ്. നടി ശ്രീ റെഡ്ഡി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ച് നഗ്‌നയായി പ്രതിഷേധം നടത്തിയിരുന്നു. പ്രമുഖ നടന്റെ സഹോദരനുമായുള്ള സ്വകാര്യ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

 

 

റാണയുടെ സഹോദരനാണ് ചിത്രത്തിലുള്ളത്.ഫിദ സംവിധായകന്‍ ശേഖര്‍ കമ്മുല, നാനി, അല്ലു അര്‍ജുന്‍ എന്നിവര്‍ക്കെതിരെയും നടി ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു.സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ ശ്രീ റെഡ്ഡി കഴിഞ്ഞദിവസം അര്‍ദ്ധനഗ്നയായി പൊതുനിരത്തില്‍ പ്രതിഷേധിച്ചിരുന്നു. ഒരു നിര്‍മ്മാതാവിന്റെ മകന്‍ തന്നെ ശാരീരികമായി ഉപയോഗിച്ചുവെന്നും നടി വെളിപ്പെടുത്തിയിരുന്നു.

 

ഇതിനുപിന്നാലെയാണ് സൂപ്പര്‍താരം റാണ ദഗ്ഗുപതിയുടെ സഹോദരനും പ്രശസ്ത നിര്‍മ്മാതാവ് സുരേഷ് ബാബുവിന്റെ മകനുമായ അഭിറാമിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.പരസ്പരം ആലിംഗനം ചെയ്തും ഉമ്മ വെയ്ക്കുന്നതുമായ ചിത്രങ്ങളാണ് താരം പുറത്തുവിട്ടത്. മൂവി ആര്‍ടിസ്റ്റ് അസോസിയേഷനിലെ അംഗത്വം അഭിറാം വാഗ്ദാനം ചെയ്തിരുന്നുവെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.