Saturday 22 February 2020




സച്ചിനെതിരെ ആരോപണം ഉന്നയിച്ച് ശ്രീ റെഡ്‌ഡി: പ്രതികരണവുമായി മലയാളികൾ

By BINDU PP.14 Sep, 2018

imran-azhar

 

 


സിനിമ മേഖലയിലെ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് തുറന്നുപറഞ്ഞ് രംഗത്ത് വന്ന നടിയാണ് ശ്രീറെഡ്ഡി. സിനിമാരംഗത്തെ പ്രമുഖർക്കെതിരെ ലൈംഗിക ആരോപണങ്ങളുയർത്തി വിവാദമുണ്ടാക്കിയ ശ്രീറെഡ്ഡി കഴിഞ്ഞ ദിവസമാണ് ഫെയ്സ്ബുക്കിലൂടെ സച്ചിനെതിരെയും ആരോപണമുന്നയിച്ചത്.ഇപ്പോൾ ഇതാ മറ്റൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ക്രിക്കറ്റ് ഇതിഹാസത്തെ വിവാദങ്ങളിലേക്കു വലിച്ചിഴച്ചത് ആരാധകര്‍ക്ക് ഇഷ്ടമായിട്ടില്ല. നടിയുടെ കുറിപ്പിനു താഴെ മോശം കമന്റുകളുമായി നിരവധിപേർ എത്തുകയാണ്. ഇതിൽ ഭൂരിഭാഗവും മലയാളികളാണ്. സച്ചിനും ചാർമിയും പ്രണയത്തിലായെന്നായിരുന്നു നടി കുറിച്ചത്. വിമർശനം കടുത്തതോടെ നടി വീണ്ടും രംഗത്തെത്തി.

 

ശ്രീ റെഡ്‌ഡിയുടെ വാക്കുകൾ....

സത്യസന്ധരെന്നും വിശ്വസ്തരെന്നും നമ്മൾ കരുതുന്നവരുടെ യഥാർഥ സ്വഭാവം അങ്ങനെ തന്നെ ആകണമെന്നില്ല. ചിലർ അതിനായി സോഷ്യൽവർക്കുകൾ ചെയ്യും. അവർ നല്ലവരാണെങ്കിൽത്തന്നെ പെൺകുട്ടികളോടു പ്രത്യേകതാൽപര്യവും ഉണ്ടാകും. പ്രത്യേകിച്ചു വിവാഹേതരബന്ധങ്ങളോട്. ഞാൻ പറയുന്നതു സത്യമാണ്. ശ്രീറെഡ്ഡി പറഞ്ഞു.സച്ചിൻ തെൻഡുൽക്കാരൻ എന്ന റൊമാന്റിക്കായ വ്യക്തി ഹൈദരാബാദിൽ വന്ന സമയത്ത് ചാർമിങ് സുന്ദരിയുമായി പ്രണയത്തിലായി. ഞാനുദ്ദേശിച്ചത് നന്നായി പ്രണയിക്കാൻ അറിയാമെന്നാണ്. ഇതാണ് ശ്രീറെഡ്ഡി ആദ്യം ഫെയ്സ്ബുക്കിൽ കുറിച്ചത്.

നേരത്തെ നടന്മാരായ നാനി, രാഘവേന്ദ്ര ലോറന്‍സ്, ശ്രീകാന്ത്, സംവിധായകരായ മുരുഗദോസ്, സുന്ദര്‍ സി. തുടങ്ങിയവർക്കെതിരെ കടുത്ത ലൈംഗിക ആരോപണങ്ങളുമായി ശ്രീറെഡ്ഡി എത്തിയിരുന്നു. സിനിമയിലെ കാസ്റ്റിങ് കൗച്ചിനെതിരെ പൊതു റോഡിൽ വസ്ത്രമഴിച്ച് പ്രതിഷേധിച്ചും നടി വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.