By BINDU PP .10 Apr, 2018
തെലുങ്ക് സിനിമ വിവാദങ്ങൾക്ക് നടുവിലാണ്.തെലുങ്ക് നടി ശ്രീ റെഡ്ഢിയാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. അഭിനേതാക്കളെ തിരഞ്ഞെടുക്കുമ്ബോള്‍ തെലുങ്ക് നടികള്‍ക്ക് പ്രാധാന്യം നല്‍കണമെന്നാവശ്യപ്പെട്ട് തെലുഗു ഫിലിം ചേമ്ബര്‍ ഓര് കൊമേഴ്സിന് മുന്പില് നഗ്നയായി പ്രതിഷേധിച്ച നടിയാണ് ശ്രീ റെഡ്ഢി. എന്നാല്‍ പ്രതിഷേധത്തോടെ മൂവീ ആര്‍ട്ടിസ്റ്റ്സ് അസോസിയേഷന്റെ കണ്ണിലെ കരടായി മാറി ശ്രീ റെഡ്ഢി. ഇവര്‍ക്കൊപ്പം അഭിനയിക്കുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്നും സംഘടനയില്‍ നിന്ന് പുറത്താക്കുമെന്നും ഭീഷണി മുഴക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇതിനെകുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. നടി പ്രമുഖ നിര്‍മ്മാതാവിന്റെ മകനെതിരെ ശ്രീ റെഡ്ഢി ലൈംഗീകപീഡന ആരോപണവും ഉയര്‍ത്തി.
നടിയുടെ വാക്കുകൾ ....
ഞാനൊരു ഇരയാണ്. സ്റ്റുഡിയോയില്‍ വെച്ച് നിര്‍മ്മാതാക്കളില്‍ ഒരാളുടെ മകന് എന്നെ ശാരീരികമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അയാളുടെ പേര് തക്ക സമയത്ത് വെളിപ്പെടുത്തും- ശ്രീ റെഡ്ഢി പറഞ്ഞു. സംഭവത്തിന്റെ ചിത്രങ്ങളും താന്‍ പുറത്തുവിടുമെന്നും അത് തന്റെ ബ്രഹ്മാസ്ത്രമാണെന്നും അവര്‍ പറഞ്ഞു. സ്റ്റുഡിയോകളില്‍ നടികള്‍ ചൂഷണം ചെയ്യപ്പെടുന്നത് പതിവാണെന്നും ശ്രീ പറഞ്ഞു. സ്റ്റുഡിയോകള്‍ സെക്സിനുള്ള സുരക്ഷിതമായ സ്ഥലമാണ്. പ്രമുഖ സംവിധായകര്‍, നിര്‍മ്മാതാക്കള്‍, നായകന്മാര് എല്ലാരും സ്റ്റുഡിയോയെ അനാശാസ്യകേന്ദ്രമാക്കി ഉപയോഗിക്കുന്നു. ചുവന്ന തെരുവിന് സമാനമാണിവിടം. പുറത്തുനിന്ന് ഒരാളും അകത്തുകടക്കില്ല എന്നതുകൊണ്ട് ഇവിടെ നടക്കുന്നത് ആരും അറിയില്ല. സര്‍ക്കാരിനതൊരു വിഷയവുമല്ലെന്നും ശ്രീ പറഞ്ഞു.