Sunday 20 January 2019


'നാനി നശിപ്പിച്ചത് നിരവധി പെൺകുട്ടികളെ' ;നാനിക്കെതിരെ ലൈംഗിക ആരോപണവുമായി ശ്രീ റെഡ്ഡി

By Bindu PP .10 May, 2018

imran-azhar

 


തെലുങ്ക് സിനിമാമേഖല വിവാദങ്ങളുടെ നടുവിലാണ്.സിനിമ മേഖലയിലെ കാസ്റ്റിംഗ് കൗച്ചിനെതിരെ ശക്തമായ പ്രതികരണവുമായി നടി ശ്രീ റെഡ്ഡി രംഗത്തുവന്നിരുന്നു.ഇപ്പോൾ ഇതാ തെലുങ്കിലെ പ്രമുഖ നടനെതിരെയാണ് നടി ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. നാനി പല പെൺകുട്ടികളെ ലൈംഗികമായി ഉ[ഉപയോഗിച്ചുവെന്ന ആരോപണവുമായാണ് നടി ഇപ്പോൾ എത്തിയിരിക്കുന്നത്. കടുത്ത വിമർശനത്തിന് നാനി ഇതുവരെയും പ്രതികരിച്ചില്ല. നാനി പല നടിമാരുടെയും ജീവിതം നശിപ്പിച്ചുവെന്നും, നടൻ ലങ്കികമായി ഒട്ടേറെ നടിമാരെ പീഡിപ്പിച്ചുവെന്നും നടി പറയുന്നു. അവരെല്ലാം ഇപ്പോഴും കരയുകയാണ് എന്നും നാനിക്ക് അതിനുള്ള ശിക്ഷ കിട്ടുമെന്നും നടി പറയുന്നു. നാനി ഇതേക്കുറിച്ച്‌ പ്രതികരിച്ചിട്ടില്ല.

 


നടി നാനിയെ കുറിച്ച് പറഞ്ഞിതിങ്ങനെയായിരുന്നു ‘നിങ്ങള്‍ ജനങ്ങളുടെ മുന്നില്‍ അതിഗംഭീരമായ നാടകമാണ് അവതരിപ്പിക്കുന്നത്. നിങ്ങളാല്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട പെണ്‍കുട്ടികള്‍ ഇപ്പോഴും കരയുകയാണ്. ഒന്നോര്‍ത്തോളൂ, ദൈവം എപ്പോഴും നീതിയുടെ കൂടെയാണ്. നിങ്ങള്‍ ശിക്ഷിക്കപ്പെടാന്‍ സമയം എടുക്കുമായിരിക്കും. എന്നാല്‍ നിങ്ങള്‍ അനുഭവിക്കുക തന്നെ ചെയ്യും.’ ഇങ്ങനെയായിരുന്നു നടി പറഞ്ഞത്.