Tuesday 19 March 2024




ഭീമൻ മോഹൻലാൽ; ഒരു വലിയ വാർത്ത അതിന്റെ വഴിയിലാണെന്ന് ശ്രീകുമാർ മേനോൻ

By Bindu PP .01 Jan, 1970

imran-azhar

 

 

 

മലയാളത്തിന്റെ താരരാജാവിന്റെ ബിഗ് ബജറ്റ് ചിത്രങ്ങളാണ് ഇനി വെള്ളിത്തിരയിലേക്ക് എത്താൻ പോവുന്നത്. ഒടിയൻ മാണിക്യം ഏറെ പ്രതികശയിലാണ് മലയാളികൾ കാത്തിരിക്കുന്നത്.എന്നാൽ അടുത്ത ചിത്രം രണ്ടാമൂഴവും മലയാളികൾ ഏറെ പ്രതീക്ഷയിലാണ് കാത്തിരിക്കുന്നത്. ഏറെ ആകാംക്ഷയിലാണ് സിനിമ ലോകം മുഴുവൻ. ആരാധകർക്ക് ആശ്വാസമേകുന്ന വാർത്തയാണ് ചിത്രത്തിന്റെ സംവിധായകനായ ശ്രീകുമാർ മേനോനിൽ നിന്നും ലഭിക്കുന്നത്.രണ്ടാമൂഴത്തിന്റെ രചയിതാവും മലയാളത്തിന്റെ പ്രിയ കഥാകാരനുമായ എം.ടി.വാസുദേവൻ നായർക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചു കൊണ്ടാണ് ശ്രീകുമാർ മേനോൻ ഇക്കാര്യം അറിയിച്ചത്.

 

 

ഒരു വലിയ വാർത്ത അതിന്റെ വഴിയിലാണ് എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിട്ടുള്ളത്.രണ്ട് ഭാഗങ്ങളിലായി ആയിരം കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന രണ്ടാമൂഴം നിർമ്മിക്കുന്നത് വ്യവസായിയായ ബി.ആർ.ഷെട്ടിയാണ്. ലോകസിനിമയിലെ തന്നെ പ്രശസ്തരായ സാങ്കേതിക വിദഗ്ദർ ചിത്രത്തിനായി ഒന്നിക്കുമെന്നാണ് സൂചന.മോഹൻലാൽ ഭീമനാകുമ്പോൾ മറ്റ് കഥാപാത്രങ്ങൾ ആരൊക്കെ എന്ന ചോദ്യമായിരുന്നു അവയിൽ പ്രധാനം. ഇന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളും ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഭാഗമായേക്കും എന്ന റിപ്പോർട്ടുകൾ സജീവമാണ്. അമിതാഭ് ബച്ചൻ മുതൽ ചിയാൻ വിക്രമിന്റെ പേരുകൾ വരെ ഉയർന്നു കേട്ടു. എന്നാൽ കാസ്റ്റിംഗ് സംബന്ധിച്ച ചുമതല ഹോളിവുഡ് ഏജൻസിയെ ഏൽപ്പിച്ചിരിക്കുകയാണ് എന്ന് മാത്രമായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തൽ.