Monday 30 November 2020




ഒന്നാം വിവാഹവാര്‍ഷിക സന്തോഷം പങ്ക് വച്ച് ശ്രീലക്ഷ്മി ശ്രീകുമാര്‍

By geethu nair.20 Nov, 2020

imran-azhar

ജഗതിയുടെ മകളും നടിയും ആണ് ശ്രീലക്ഷ്മി ശ്രീകുമാര്‍.അഭിനയ ജീവിതം മാറ്റി വച്ചു താരം ഇപ്പോള്‍ ഒമാനില്‍ ഒരു പ്രമുഖ കമ്പനിയില്‍ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ജോലി ചെയ്യുകയാണ് ശ്രീലക്ഷ്മി. 2019 നവംബര്‍ 17 ന് കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്തിലായിരുന്നു വിവാഹം. ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ ശ്രീലക്ഷ്മി പുറത്തുവിട്ടു. കഴിഞ്ഞ നവംബര്‍ 17നാണ് മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ആയത് എന്ന് പറഞ്ഞുകൊണ്ട് വളരെ മനോഹരമായ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ശ്രീലക്ഷ്മി ഒരു ഭരതനാട്യം നര്‍ത്തകി കൂടിയാണ്. ശ്രീലക്ഷ്മി വിവാഹിതയാണ്. ജിജിന്‍ ജഹാന്‍ഗീര്‍ ആണ് ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ്. അഞ്ചു വര്‍ഷം നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. നിമിഷനേരം കൊണ്ടാണ് ആരാധകര്‍ ഈ ചിത്രം ഏറ്റെടുത്തത്. നിരവധി കമന്റുകളും ആശംസകളും ചിത്രത്തിനു താഴെ എത്തി.