Friday 21 July 2017

ശ്രീനാഥിന്റെ കേസ് ഫയലുകൾ കാണാനില്ലെന്ന് : ശ്രീനാഥിന്റെ സഹോദരൻ

By BINDU PP.14 Jul, 2017

imran-azhar



 

തിരുവനന്തപുരം: മലയാള സിനിമ മേഖലയെ ഞെട്ടിച്ച മരണമായിരുന്നു നടൻ ശ്രീനാഥിന്റെ മരണം. ഏഴ് വർഷം മുമ്പ് കൊച്ചിയിൽ ദുരൂഹ സാഹചര്യത്തിലാണ് നടൻ മരിച്ചതായി കണ്ടെത്തിയത്. 2010 മേയ് മാസത്തിലാണ് കോതമംഗലത്തുള്ള മരിയ ഹോട്ടലിൽ ശ്രീനാഥിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടലിലെ 102ആം മുറിയിൽ രക്തം വാർന്ന് മരിച്ച നിലയിലായിരുന്നു ശ്രീനാഥിന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ ഇത് കൊലപാതമാണെന്ന ആരോപണവുമായി സഹോദരൻ സത്യനാഥ് രംഗത്തെത്തി. ശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഫയലുകൾ കാണാതായെന്ന വാർത്തകൾക്കിടെയാണ് പുതിയ ആരോപണവും. കോതമംഗലം പോലീസ് സ്റ്റേഷനിൽ നിന്നാണ് കേസ് ഫയൽ അപ്രത്യക്ഷമായത്. കൊലപാതകത്തിൽ സിനിമാമേഖലയിൽ ഉള്ളവരുടെ കൈയുണ്ട് എന്നൊരു ആക്ഷേപം സഹോദരൻആരോപിച്ചിരുന്നു.ശ്രീനാഥിന്റെ മൃതദേഹത്തിലുണ്ടായിരുന്ന മുറിവുകൾ പൊലീസ് വേണ്ടരീതിയിൽ പരിശോധിച്ചില്ലെന്നും അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ നഷ്ടപെട്ടതിൽ ദുരൂഹതയുള്ളതായും സത്യനാഥ് പറയുന്നു. ശ്രീനാഥിന്റെ സിനിമയുടെ അണിയറ പ്രവർത്തകരോ അഭിനേതാക്കളോ ശ്രീനാഥിന്റെ സംസ്കാരത്തിനെത്തിയില്ല.