Tuesday 23 January 2018

ശ്രീനാഥിന്‍റെ മരണത്തിന് തൊട്ടുമുമ്പ് ഹോട്ടല്‍മുറിയില്‍ രണ്ട് പേര്‍ വന്നു; ഞെട്ടിക്കുന്ന വെളിപ്പടുത്തലുകൾ

By BINDU PP.16 Jul, 2017

imran-azhar

 

 

തിരുവനന്തപുരം: ശിക്കാര്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ നടന്‍ ശ്രീനാഥിനെ 2010 ഏപ്രില്‍ 21ന് ആണ് ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക മരണമായി പോലീസ് വിലയിരുത്തിയ മരണത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ശ്രീനാഥിന്റെ മരണത്തിന് തൊട്ടുമുമ്പ് അദ്ദേഹത്തിന്റെ മുറിയില്‍ രണ്ടുപേര്‍ എത്തിയിരുന്നെന്ന് മൊഴി. ശ്രീനാഥ് താമസിച്ചിരുന്ന ഹോട്ടലിലെ ജനറല്‍ മാനേജര്‍ ജോയിയാണ് അന്വേഷണസംഘത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇരുപതുമിനിറ്റോളം ഇവര്‍ ശ്രീനാഥിന്റെ മുറിയിലുണ്ടായിരുന്നുവെന്നാണ് മൊഴി.ശ്രീനാഥ് മരിച്ച 21ന് രാവിലെ എട്ടിനു ചിത്രത്തിന്റെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സഞ്ജു വൈക്കം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് എന്നിവര്‍ ശ്രീനാഥിന്റെ മുറിയിലെത്തിയിരുന്നതായി ജോയിയുടെ മൊഴിയില്‍ പറയുന്നു.