Friday 21 July 2017

ഞാനൊരു സാധാരണ പെൺകുട്ടിയാണ് എനിക്ക് മുഖക്കുരു വരാറുണ്ട്... ആര്‍ത്തവം വരാറുണ്ട്....: ശ്രിയ ശരണ്‍

By BINDU PP.08 Jul, 2017

imran-azhar

 

 


" ഞാനൊരു സാധാരണ പെൺകുട്ടിയാണ് എനിക്ക് മുഖക്കുരു വരാറുണ്ട്. ആര്‍ത്തവം വരാറുണ്ട്...ഇതൊക്കെ എന്നിലെ ആന്തരിക സൗന്ദര്യത്തെ നിലനിറുത്തുന്നു. അതല്ലാതെ താരങ്ങള്‍ക്ക് ഒരു പ്രത്യേക സൗന്ദര്യ സംരക്ഷണ രഹസ്യങ്ങളും ഇല്ല" തെന്നിന്ത്യൻ ലോകത്ത് തിളങ്ങി നിൽക്കുന്ന ശ്രിയ ശരണിനോട് 34-ാംവയസ്സിലെ സൗന്ദര്യത്തെ കുറിച്ച് ആരാഞ്ഞപ്പോൾ നടിയുടെ മറുപടിയാണ് ഇത്. ഈ മറുപടി ഇപ്പോൾ സോഷ്യൽ മിഡിയയിൽ വൈറലാണ്. അവാര്‍ഡ് നിശയ്ക്കിടയിലാണ് താരം തന്റെ നിലപാടുകളെക്കുറിച്ച് വ്യക്തമായി പറഞ്ഞത്. ‘ഹൈ ഹീല്‍ ചെരുപ്പ് ധരിക്കാന്‍ ഇഷ്ടമുള്ളയാളല്ല. പലപ്പോഴും സിനിമയ്ക്കു വേണ്ടി മാത്രമാണ് അത്തരം ചെരുപ്പുകള്‍ ഉപയോഗിക്കുന്നത്. ശരീരത്തില്‍ ഒട്ടും ഇഷ്ടമല്ലാത്തത് സ്വന്തം മുടി തന്നെയാണ്. പക്ഷെ ആത്മവിശ്വാസമുണ്ട്. എനിക്ക് എന്നെ ഒരുപാട് ഇഷ്ടമാണ്. അങ്ങനെ സ്വയം ഇഷ്ടപ്പെടുമ്പോള്‍ ആ ആന്തരികസൗന്ദര്യം മുഖത്തും വരും. അതിന് പകരം വയ്ക്കാന്‍ ഒരു സൗന്ദര്യ വര്‍ദ്ധക ഉത്പന്നത്തിനും കഴിയില്ല.