Friday 16 November 2018


ശ്രുതി സിത്താര ട്രാൻസ്ജെൻഡർ സുന്ദരി

By BINDU PP.01 Jan, 1970

imran-azhar

 

 

 

ട്രാൻസ്ജെൻഡർ വിഭാഗത്തിന്‍റെ സൗന്ദര്യമത്സരത്തിന്‍റെ രണ്ടാം പതിപ്പ് ജുൺ 18ന് കൊച്ചിയില്‍ നടന്നു. ക്വീൻ ഓഫ് ദ്വയ ട്രാൻസ്ജെൻഡർ സൌന്ദര്യ മത്സരത്തിന്റെ രണ്ടാം പതിപ്പിൽ ശ്രുതി സിത്താര കിരീടം ചൂടി. അമ്പതിനായിരം രൂപയാണ് സമ്മാന തുക. യു‌എസ്ഡി ഗ്ലോബൽ എന്ന ബഹുരാ‍ഷ്ട്ര കമ്പനിയിലെ ഉദ്യോഗസ്ഥയായ സാറ ഷെയ്ക്ക ആണ് ഫസ്റ്റ് റണ്ണർ അപ്പ്. ട്രാൻസ്ജെൻഡർ സംഘടനയായ ഒയാസിസിന്റെ സെക്രട്ടറി ശ്രീമയി ആണ് സെക്കൻഡ് റണ്ണർ അപ്പ്.

കേരളത്തിലെ ട്രാൻസ്ജെൻഡർ സംഘടനയായ ദ്വയ 2017ലാണു ക്വീൻ ഓഫ്‌ ദ്വയ സൗന്ദര്യ മത്സരം ആദ്യമായി നടത്തിയത്‌. മിസ്‌ കേരള മിസ്‌ ഇന്ത്യ മിസ്‌ ഇന്റർ നാഷണൽ എന്നീ വിഭാഗങ്ങളിലായി 16 മോഡലുകളാണു ഷോയിൽ പങ്കെടുത്തത്‌.നടൻ മമ്മൂട്ടിയായിരുന്നു മുഖ്യാതിഥി. ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിൽ ട്രാൻസ് സെക്ഷ്വലായി വേഷമിട്ട ജയസൂര്യ പ്രത്യേക ക്ഷണിതാവായിരുന്നു.

വലിയ താരനിരയാണ് ട്രാൻസ്ജെൻഡർ സുന്ദരിമാരെ തെരഞ്ഞെടുക്കുന്ന പരിപാടിക്ക് സാക്ഷ്യം വഹിക്കാനെത്തിയത്.കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ദമ്പതിമാരായ സൂര്യ, ഇഷാൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ദ്വയ കൂട്ടായ്മയിലെ അംഗങ്ങളുടെ കലാ പ്രകടനങ്ങളും ട്രാൻസ്ജെൻഡേഴ്സ്‌ ബ്യൂട്ടി അക്കാദമിയുടെ പ്രഖ്യാപനവും ചടങ്ങിൽ വെച്ച്‌ നടന്നു.