Sunday 30 April 2017

വീണ്ടും ദിൽ ദഡ്കനേ ദോ ; ആഡംബര വിവാഹത്തിന് സാക്ഷ്യം വഹിച്ച് ക്രൂയിസ് കപ്പൽ

By Greeshma G Nair.18 Apr, 2017

imran-azhar

 



ദുബായ് : ചരിത്രത്തിൽ ഇടം നേടി  ക്രൂയിസ് കപ്പലിലെ ആഡംബര വിവാഹം . ദുബൈയിലെ കോടീശ്വരനും ദാനൂബ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ റിസ്‌വാൻ സാജന്റെ മകൻ അദേൽ സാജനും സനാ ഖാനുമാണ്  ആഡംബര ക്രൂയിസ് കപ്പലിൽ വെച്ച് വിവാഹിതരായത് . അന്താരാഷ്ട്ര ആഡംബര കപ്പലിൽ നടക്കുന്ന ആദ്യ വിവാഹത്തിനാണ് ക്രൂയിസ് സാക്ഷ്യം വഹിച്ചത് . കൂടാതെ


ആദ്യമായാണ് സ്വകാര്യ ആവശ്യത്തിന് വേണ്ടി ഒരു കപ്പൽ മുഴുവനായും വാടയ്ക്ക് എടുക്കുന്നത്‌.


ഏപ്രിൽ 6 മുതൽ 9 വരെ നടന്ന വിവാഹ ആഘോഷത്തിൽ ബോളിവുഡിലെയും വ്യവസായ രംഗത്തെയും ആയിരത്തിൽ അധികം പ്രമുഖരാണ് ചടങ്ങിൽ സന്നിഹിതരായത്. ദാനൂബ് ഹോമിന്റെ ഡയറക്ടറാണ് വരനായ  അദേൽ സാജൻ  മുൻ മിസ്സ് ഇന്ത്യയും, കലാകാരിയും, എഴുത്തുകാരിയും കൂടിയാണ് വധു സനാ ഖാൻ.  



ക്രൂയിസ് കപ്പലിൽ   ചിത്രീകരിച്ച ഹിന്ദി സിനിമയായ ദിൽ ദഡ്കനേ ദോയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ബോളിവുഡ് ആശയത്തിൽ വിവാഹ ആഘോഷം ഒരുക്കിയത്.

 


മെഡിറ്ററേനിയൻ കടലിൽ നടന്ന താരനിബിഡമായ വിവാഹമാമാങ്കത്തിൽ ഹോളിവുഡിൽ നിന്നും ഡയറക്ടറും
നിർമാതാവുമായ സോഹൻ റോയ് പങ്കെടുത്തു .ഫോർബ്സ് മാഗസിൻ പുറത്തിറക്കിയ ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയിൽ 40 സ്ഥാനത്തുള്ള വ്യവസായിയാണ് സോഹൻ  .

 


മലൈക അറോറ, ശില്പ ഷെട്ടി, ഷമിതാ ഷെട്ടി, ദിയ മിർസ, സുഷ്മിത സെൻ, ജൂഹി ചൗള, മധുർ ഭണ്ഡാർക്കർ, ഗൗഹർ ഖാൻ, സോഫി ചൗധരി, കരിഷ്മ തന്ന, ഗുർമീത് ചൗധരി എന്നിവരെ കൂടാതെ പല പ്രശസ്തരായ സിനിമതാരങ്ങളും കോടീശ്വരന്മാരായ വ്യവസായികളും ചടങ്ങിൽ ഉണ്ടായിരുന്നു.



വിനോദപരിപാടികൾ കൊണ്ട് സമ്പുഷ്ടമായ കപ്പൽ യാത്ര സ്പെയിൻ, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചു. എഴുപത്തിഅഞ്ചിൽ അധികം ഇന്ത്യൻ പാചകക്കാരുടെയും, 150 ൽ അധികം വിദേശ പാചകക്കാരുടെയും സംഘമാണ് ലോകമെമ്പാടുമുള്ള ഭക്ഷണം തയ്യാറാക്കാൻ നേതൃത്വം നൽകിയത്.