Monday 25 October 2021




'ഫാഷന്‍ലോകത്തെ മാമാങ്കം'; മെറ്റ് ഗാല 2021, വെറൈറ്റി ലുക്കിൽ തിളങ്ങി റിഹാനയും, കിം കദാഷിനും

By സൂരജ് സുരേന്ദ്രന്‍.15 Sep, 2021

imran-azhar

 

 

ഫാഷൻ ലോകം ഉറ്റുനോക്കുന്ന വേദിയാണ് മെറ്റ് ഗാല. ഫാഷന്‍ലോകത്തെ ഏറ്റവും വലിയ മാമാങ്കമായ മെറ്റ് ഗാല ഫാഷന്‍ലോകത്തെ ഓസ്‌കര്‍ എന്നാണ് അറിയപ്പെടുന്നത്. മെയ് മാസം നടത്തേണ്ടിയിരുന്ന മെറ്റ് ഗാല ഇക്കുറി കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സെപ്റ്റംബറിലാണ് നടത്തിയത്.

 

അമേരിക്കയിലെ ഏറ്റവും വലിയ മ്യൂസിയം ആയ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ടിലാണ് മെറ്റ് ഗാല നടക്കുന്നത്. പ്രിയതാരങ്ങളുടെ വേറിട്ട ഫാഷൻ ലുക്കുകൾ കാണാനുള്ള ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ആരാധകർ.

 

അതേസമയം ഇക്കുറി നടക്കുന്ന മെറ്റ് ഗാലയിൽ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് അമേരിക്കൻ ടെലിവിഷൻ റിയാലിറ്റി താരവും നടിയും ബിസ്സിനസ് വുമണുമായ കിം കർദാഷ്യാന്റെ പേരാണ്.

 

കിമ്മിന്റെ ചിത്രങ്ങൾ വൈറലായതിനൊപ്പം തന്നെ നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മുഖം മുഴുവൻ മൂടുന്ന രീതിയിലുള്ള കറുപ്പ് വസ്ത്രങ്ങൾ അണിഞ്ഞാണ് കിം മെറ്റ് ഗാലയിലെത്തിയത്.

 

മെറ്റ്ഗാലയിൽ തിളങ്ങിയ താരങ്ങളും അവരുടെ ഫാഷനും പരിചയപ്പെടാം:

 

കിം കർദാഷിയൻ

 

തല മുതൽ കാൽ വരെ മൂടിയ കറുത്ത ബാലൻസിയാഗയിൽ ആണ് താരം മെറ്റ്ഗാലയിൽ എത്തിയത്

 

 2021 മെറ്റ് ഗാലയിൽ കിം കർദാഷിയൻ തല മുതൽ കാൽ വരെ മൂടിയ കറുത്ത ബാലൻസിയാഗയിൽ


ക്രിസ്റ്റൺ സ്റ്റുവാർട്ട്

 

പിങ്ക്, കറുപ്പ് നിറമുള്ള ലെയ്സ് വെസ്റ്റും ബ്ലൗസും ധരിച്ചാണ് താരം മെറ്റ്ഗാലയിൽ എത്തിയത്.

 

 ,[object Object]

 

മൈസി വില്യംസ്

 

ഗോഥിക് സ്റ്റൈലിലാണ് മൈസിയുടെ എൻട്രി

 

 മൈസി വില്യംസ് ഗോഥിക് സ്റ്റൈലിൽ

 

ബില്ലി എലിഷ്

 

ഒരു വലിയ പീച്ച് ബോൾ ഗൗണിലാണ് ബില്ലി ആരാധകരുടെ മനം കവർന്നത്.

 

 ,[object Object]

 

കാമില കാബെല്ലോ& ഷ്വാൻ മെൻഡസ്

 

തിളങ്ങുന്ന ക്രോപ്പ് ടോപ്പും പാവാടയും ധരിച്ച് കാമില എത്തിയപ്പോൾ ഒരു തുറന്ന ലെതർ ജാക്കറ്റും കറുത്ത പാന്റുമായിരുന്നു ഷ്വാൻ മെൻഡസിന്റെ വേഷം

 

 കാമില കാബെല്ലോ തിളങ്ങുന്ന ക്രോപ്പ് ടോപ്പും പാവാടയും ധരിച്ചിരുന്നു. ഒരു തുറന്ന ലെതർ ജാക്കറ്റും കറുത്ത പാന്റുമായിരുന്നു ഷ്വാൻ മെൻഡസിന്റെ വേഷം

 

എന്താണ് മെറ്റ് ഗാല?

 

ലോകത്തിലെ ഫാഷൻ പ്രേമികളുടെ ഇഷ്ട ഉത്സവമാണ് മെറ്റ് ഗാല. ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിലാണ് എല്ലാ വർഷവും മെറ്റ് ഗാല സംഘടിപ്പിക്കാറുളളത്. മെറ്റ് ഗാലയിലെ റെഡ് കാർപെറ്റ് വേദിയാണ് ഏറ്റവും ആകർഷണം.

 

ഹോളിവുഡ് താരങ്ങളും അമേരിക്കൻ പോപ് താരങ്ങളും ഇന്ത്യയിൽനിന്നും ബോളിവുഡ് താരങ്ങളും റെഡ് കാർപെറ്റിൽ പങ്കെടുക്കാറുണ്ട്. സെലിബ്രിറ്റികൾ ഓരോ വർഷവും വളരെ വെറൈറ്റി ലുക്കിലാണ് റെഡ് കാർപെറ്റ് വേദിയിലെത്താറുളളത്.

 

പ്രശസ്ത പോപ് ഗായികമാരായ ലേഡി ഗാഗ, റിഹാന, ടെന്നിസ് താരം സെറീന വില്യംസ്, ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്ര, ദീപിക പദുക്കോൺ എന്നിവരൊക്കെ ഇത്തവണയും റെഡ് കാർപെറ്റിലെത്തിയിട്ടുണ്ട്.