Tuesday 18 December 2018


സുഗീതിന്റെ കിനാവള്ളി രണ്ടാംവാരത്തിലേക്ക് : സക്‌സസ് ട്രെയിലര്‍ പുറത്ത്

By BINDU PP .08 Aug, 2018

imran-azhar

 

 

സുഗീതിന്റെ കിനാവള്ളി തിയേറ്ററിൽ മികച്ച പ്രതികരണത്തോടെ രണ്ടാംവാരത്തിലേക്ക്.ഇപ്പോൽ ഇതാ സക്‌സസ് ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ജൂലൈ 27നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഒരു വലിയ ഇടവേളക്ക് ശേഷമാണ് ഹൊറർ റൊമാന്റിക് ചിത്രം മലയാളത്തിൽ വരുന്നത്. ഫാമിലി ഹൊറർ ക്ലീൻ എന്റെർറ്റൈനെർ ചിത്രം എന്നാണ് മിക്കടത്തും നിന്നുള്ള പ്രേക്ഷക പ്രതികരണം. ആദ്യദിനം കഴിഞ്ഞപ്പോഴേ സിനിമയെ കുറിച്ച് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കണ്ണന്താനം ഫിലിംസിന്റെ ബാനറില്‍ മനേഷ് തോമസാണ് ഈ ചിത്രം നിര്‍മ്മിച്ചത് . ചിത്രത്തിലെ ഹൊറർ രംഗങ്ങളും കോമഡി നമ്പറുകളും പ്രേക്ഷകർ കയ്യടിയോടെ സ്വീകരിച്ചു. പ്രധാന കഥാപാത്രങ്ങൾ എല്ലാം പുതുമുഖങ്ങളാണ്.

 

 

 

ബേസ്ഡ് ഓണ്‍ ഫേക്ക് സ്റ്റോറി എന്ന ടാഗ് നേമിൽ ഉള്ള കിനാവള്ളി കണ്ട് ഞെട്ടി ഇരിക്കുകയാണ് മലയാളി ആരാധകർ. മലയാള സിനിമയിൽ സൗഹൃദത്തിന്റെ കഥ പറഞ്ഞ ഒരുപാട് സിനിമകൾ ഉണ്ട്. എന്നാൽ വ്യത്യസ്ത അനുഭവം ആരാധകരിലേക്ക് പകർത്താൻ കിനാവള്ളിക്ക് സാധിച്ചിട്ടുണ്ട്. അജ്മല്‍, കൃഷ്, സുജിത് രാജ് കൊച്ചു കുഞ്ഞ്, വിജയ് ജോണി, സുരഭി, സൗമ്യ എന്നിവർ ലഭിച്ച റോളുകൾ മികച്ചതാക്കി. ഹരീഷ് കണാരന്റെ കോമഡി നമ്പറുകൾ തിയേറ്ററുകളിൽ പൊട്ടിച്ചിരി ഉണർത്തി. സുഗീത് എന്ന സംവിധായകൻ മുഖ്യധാരയിലേക്ക് പുതുമുഖങ്ങളെ കൊണ്ടുവരുമ്പോൾ മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്. വലിയൊരു എസ്റ്റേറ്റ് ബംഗ്ലാവാണ് ഈ ചിത്രത്തിന്റെ പ്രധാനലൊക്കേഷന്‍. ഇവരുടെ തീവ്രമായ സൗഹൃദത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാപുരോഗതി.

 

ഓര്‍ഡിനറി, മധുരനാരങ്ങ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കിനാവള്ളി. ഹരീഷ് കണാരനാണ് പ്രധാന വേഷത്തിലെത്തുന്നത്. അടുത്ത സുഹൃത്തുക്കളായ ആറുപേരെ കേന്ദ്രീകരിച്ചുകൊണ്ടാണ് കഥാവികസനം. ഹ്യൂമറും ഹൊററും കലര്‍ത്തിയ ഒരു ക്ലീന്‍ എന്റര്‍ടെയ്‌നറാണ് ഈ ചിത്രം.കണ്ണന്താനം ഫിലിംസിന്റെ ബാനറില്‍ മനേഷ് തോമസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്യാംശീതള്‍, വിഷ്ണു രാമചന്ദ്രന്‍ എന്നിവരുടെതാണ് തിരക്കഥ. നിഷാദ് അഹമ്മദ്, രാജീവ്‌നായര്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ശാശ്വത് ഈണം പകരുന്നു. വിവേക് മേനോന്‍ ഛായാഗ്രഹണവും നവീന്‍ വിജയ് എഡിറ്റിങും നിര്‍വഹിക്കുന്നു.കലാസംവിധാനം ഡാനി മുനരിസ്, അസോസിയേറ്റ് ഡയറക്ടര്‍ സൂര്യന്‍ കുനിശ്ശേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് ശേഖര്‍. ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍ സരിതാ സുശീല്‍. കുമളി, പീരുമേട്, കൊച്ചി,ബെംഗളൂരു, ദുബായ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്.