Thursday 14 December 2017

സുജാത 'അമ്മുമ്മ'യായി: ശ്വേതാ മോഹൻ പെൺകുഞ്ഞിന് ജന്മം നൽകി

By BINDU PP .01 Dec, 2017

imran-azhar

 

 


കൊച്ചി : മലയാളികളുടെ പ്രിയ ഗായിക സുജാത അമ്മുമ്മയായി. സുജാതയുടെ മകളും പിന്നണി ഗായികയുമായ ശ്വേത മോഹൻ പെൺകുഞ്ഞിന് ജന്മം നൽകി. സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞും അമ്മയും ആരോഗ്യവരായിരിക്കുന്നു.2011 ജനുവരിയിലായിരുന്നു ശ്വേതാ മോഹന്റെ വിവാഹം . കുടുംബ സുഹൃത്തായ അശ്വിനാണ് ശ്വേതയുടെ ഭർത്താവ് . ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു . പുതിയ അതിഥിയെ സന്തോഷപൂർവം സംഗീത കുടുംബം വരവേറ്റു.