By santhisenanhs.23 May, 2022
തെന്നിന്ത്യയുടെ പ്രിയഗായികയാണ് മലയാളത്തിന്റെ സ്വന്തം സുജാത മോഹൻ. വിവിധ ഭാഷകളിലായി, നിരവധി സൂപ്പർഹിറ്റുകളുൾപ്പടെ നൂറു കണക്കിന് ചലച്ചിത്രഗാനങ്ങൾ സുജാതയുടെ സ്വരമാധുരിയിൽ ആസ്വാദകരെ തേടിയെത്തി.
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത് സുജാത പങ്കുവച്ച ചിത്രങ്ങളാണ്. Happy moments എന്ന കുറിപ്പോടെയാണ് സ്റ്റൈലിഷ് ലുക്കിലുള്ള ഈ ചിത്രങ്ങൾ സുജാത പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത് നിരവധിപേരാണ് താരത്തിന് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്.