Friday 25 September 2020




സുകുമാരനും കുടുംബവും, വൈറലായി ചിത്രം

By geethu nair.14 Sep, 2020

imran-azhar

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് സുകുമാരന്റേത്. സുകുമാരനും മല്ലികയ്ക്കും പിന്നാലെയായാണ് മക്കളും സിനിമയിലേക്കെത്തിയത്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തങ്ങളുടെ സ്ഥാനം രേഖപ്പെടുത്തുകയായിരുന്നു ഇന്ദ്രജിത്തും പൃഥ്വിരാജും. വില്ലത്തരവും നായകവേഷവും തങ്ങളില്‍ ഭദ്രമാണെന്ന് തെളിയിച്ചിരുന്നു ഇരുവരും.
കുടുബസമേതമുള്ള പൃഥ്വിരാജിന്റെ ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പൃഥ്വിയും സുപ്രിയയുമാണ് മനോഹരമായ ഫോട്ടോ പങ്കുവെച്ചെത്തിയത്.
കുടുംബസമേതമുള്ള ചിത്രം പങ്കുവെ്ച്ച് പൃഥ്വിരാജും സുപ്രിയയും പൂര്‍ണിമയും ഇന്ദ്രജിത്തുമെല്ലാം എത്താറുണ്ട്. സുകുമാരനും മല്ലികയും മക്കളും കുടുംബസമേതമുള്ള ചിത്രമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ആര്‍ടിസ്റ്റ് മുസുവാണ് ഈ ചിത്രം വരച്ചത്. അദ്ദേഹത്തിന് നന്ദി പറഞ്ഞാണ് പൃഥ്വിരാജും സുപ്രിയയും ചിത്രം പോസ്റ്റ് ചെയ്തത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. സുകുമാരന്‍ കുടുംബം എന്നായിരുന്നു ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയത്.അച്ഛനുണ്ടായിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കുന്നുവെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. സുകുമാരന്റെ മടിയിരിക്കുന്ന ആലിയെ കണ്ടപ്പോഴായിരുന്നു പൃഥ്വി വികാരധീനനായത്. മല്ലികയുടെ മടിയിലാണ് നച്ചു പിന്നില്‍ പാത്തുവും. മല്ലികയുടേയും സുകുമാരന്റേയും പിറകിലായാണ് ഇന്ദ്രജിത്തും പൃഥ്വിരാജും അവരുടെ ഭാര്യമാര്‍ക്കൊപ്പം നിന്നിട്ടുള്ളത്. ജീവന്‍ തുടിക്കുന്ന ചിത്രമെന്നായിരുന്നു ആരാധകര്‍ ഫോട്ടോയെക്കുറിച്ച് പറഞ്ഞത്. ഒരുമാഗസിന്റെ മുഖചിത്രമായി വന്ന ഫോട്ടോയിലായിരുന്നു മുസു സുകുമാരനെ വരച്ച് ചേര്‍ത്തത്. നമുക്ക് പ്രിയപ്പെട്ടവരുടെ ആത്മാക്കള്‍ നമുക്ക് ചുറ്റും ഉണ്ടാകുമെന്ന് ആരോ പറഞ്ഞ് കേട്ടിട്ടുണ്ട്. അവര്‍ നമ്മുടെ സന്തോഷത്തിലും സങ്കടത്തിലും നമ്മെ നോക്കി കാണുന്നുണ്ടാവും. അത് പോലെ ആലി അവളുടെ മുത്തച്ഛനെ നോക്കി ചിരിക്കുന്നതാവാമെന്നായിരുന്നു ആര്‍ടിസ്റ്റ് മുസു പറഞ്ഞത്. സുകുമാരന്റെ മടിയിലുള്ള അല്ലിയെ കണ്ടപ്പോള്‍ ആരാധകരും കമന്റുകളുമായെത്തിയിരുന്നു.