Monday 18 June 2018

സണ്ണി ലിയോണിന് ശേഷം ഇതാ മിയ മല്‍ക്കോവ !!!

By BINDU PP .12 Jan, 2018

imran-azhar

 

 

ന്യൂഡല്‍ഹി: സണ്ണി ലിയോണിന് ശേഷം ഇന്ത്യൻ ഫീച്ചര്‍ സിനിമയിലേക്ക് മിയ മല്‍ക്കോവ.ഒരു പോണ്‍ താരം എന്ന നിലയില്‍ സണ്ണി ലിയോണിന് ശേഷം ഇന്ത്യയില്‍ നിന്ന് ലഭിച്ച ഈ അംഗീകാരത്തിന് നന്ദിയുണ്ടെന്ന് മിയ പറയുന്നു.'ഗോഡ്, സെക്‌സ് ആന്റ് ദി ട്രൂത്ത്' എന്ന ചിത്രം തന്നെ സംബന്ധിച്ച് ഉന്നതമായ ഒരു അനുഭവമായിരുന്നുവെന്നും സണ്ണി ലിയോണിനൊപ്പം സിനിമ ചെയ്തിട്ടില്ലെങ്കിലും മിയയോടപ്പമുള്ള അനുഭവം ഒരിക്കലും മറക്കാനാകാത്തതാണെന്നും രാം ഗോപാല്‍ വര്‍മ പറഞ്ഞു. ജനുവരി 16 ന് സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങും. മിയയാണ് ഈ സന്തോഷ വാർത്ത പ്രേക്ഷകരിലേക്ക് എത്തിച്ചത്.