Tuesday 16 October 2018



നിഷയെ കുറിച്ച് സണ്ണി ലിയോണിന് പറയാനുള്ളത്

By BINDU PP.27 Jul, 2017

imran-azhar

 

 


നിഷ എന്ന രണ്ടു വയസ്സുകാരിയെ ദത്തെടുക്കാന്‍ സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും കാണിച്ച മനസ്സിനെ ബോളിവുഡ് മുഴുവന്‍ അഭിനന്ദനങ്ങള്‍ കൊണ്ടു മൂടുകയാണ്. ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും താരങ്ങളുടെ ആരാധകരും ആശംസകളുമായി എത്തി.മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നുള്ള രണ്ടു വയസ്സുകാരി നിഷയെയാണ് ദത്തെടുത്തത്. രണ്ടു വര്‍ഷം മുന്‍പാണ് ദത്തെടുക്കാനുള്ള തീരുമാനത്തില്‍ എത്തിയത്. സിനിമയും, ടെലിവിഷന്‍ പരിപാടികളുമായി തിരക്കിലാണെങ്കിലും നിഷയ്ക്കു വേണ്ടി പരമാവധി സമയം കണ്ടെത്തുമെന്നും സണ്ണി പറഞ്ഞു. ഇപ്പോള്‍ അവള്‍ക്ക് മറാത്തി മാത്രമേ അറിയൂ ഞങ്ങളുടെ സംസാരത്തിലേയ്‌ക്കെത്താന്‍ പഠിപ്പിക്കുന്നുണ്ട്. ഈ പ്രായത്തില്‍ അത് അവള്‍ക്ക് എളുപ്പമായിരിക്കുമെന്നാണ് കരുതുന്നത്.