Wednesday 22 November 2017

'നീയില്ലാത്ത ഒരു ദിവസത്തെ കുറിച്ചെനിക്ക് ആലോചിക്കാന്‍ പോലും വയ്യ'; ഡാനിയേല്‍ വെബ്ബര്‍

By Anju N P.15 Nov, 2017

imran-azhar


മകളായ നിഷയെ ദത്തെടുത്തത് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് സണ്ണി ലിയോണും ഡാനിയല്‍ വെബ്ബറും. മകളെ ദത്തെടുത്തത് മുതല്‍ എല്ലാവരും സണ്ണിയെയും ഭര്‍ത്താവിനെയും പ്രശംസിച്ചിരുന്നു. മാത്രമല്ല ഒരു സെലിബ്രിറ്റി സ്വീകാര്യതയാണ് നിഷക്ക് കിട്ടിയിരുന്നത്. തന്റെ മകളുടെ സ്വകാര്യതയെ മാനിക്കാത്തതിന് ഫോട്ടോഗ്രാഫര്‍മാരോട് സണ്ണി അനിഷ്ടം കാണിച്ചതും ഒരിടക്ക് വാര്‍ത്തയായിരുന്നു. ഇപ്പോള്‍ തന്റെ പൊന്നോമനയ്ക്ക് ശിശുദിനാശംസകള്‍ നേര്‍ന്നു കൊണ്ട് നിഷയുമൊത്തുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് അച്ഛന്‍ ഡാനിയേല്‍ വെബ്ബര്‍.


'ജീവിതത്തില്‍ എല്ലാം നേടിക്കഴിഞ്ഞുവെന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്. അങ്ങനെയാണ് ആ ഞായറാഴ്ച അവള്‍ ഞങ്ങളുടെ ജീവിതത്തിലേയ്ക്ക് കടന്നുവന്നത്. അതിന് ശേഷം ഒരു ദിവസം പോലും വ്യര്‍ഥമായി ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല . നീയില്ലാത്ത ഒരു ദിവസത്തെ കുറിച്ചെനിക്ക് ആലോചിക്കാന്‍ പോലും വയ്യ. ശിശുദിനാശംസകള്‍ നിഷ കൗര്‍ ' എന്നാണ് ഡാനിയേല്‍ ചിത്രത്തിന് താഴെ കുറിച്ചത്.

ആരോരുമില്ലാതെ ഉപേക്ഷിക്കപ്പെട്ട മാലാഖയെ ദൈവമയച്ച രണ്ടു മാലാഖമാര്‍ ദത്തെടുത്തു, ഈ ചിത്രം കണ്ണുകളെ ഈറനണിയിക്കുന്നു, സണ്ണിയെയും നിഷയെയും ലഭിച്ച നിങ്ങള്‍ ഭാഗ്യവാനാണ്, തുടങ്ങി ആശംസകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഈ ചിത്രം

 

Life was already gr8,Then Nisha came in2our world&Sunday was no longer blue!Can't even imagine a day w/o u!Happy Children's Day Nisha Kaur😍 pic.twitter.com/pfy12xGLCg

— Daniel Weber (@DanielWeber99) November 14, 2017 ">