Friday 17 November 2017

ക്യൂട്ട്നെസ്സ് ഓവര്‍ലോടഡ്; സണ്ണിയുടെയും ഭര്‍ത്താവിന്റെയും ചിത്രത്തിന് കമന്റുകളുടെ പ്രവാഹം

By Anju N P.14 Nov, 2017

imran-azhar

 

ബോളിവുഡ് താരം സണ്ണി ലിയോണ്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ച ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറുമൊന്നിച്ചുള്ള സണ്ണിയുടെ ചിത്രത്തെ പ്രശംസിക്കുകയാണ് ആരാധകര്‍. ക്യൂട്ട് കപ്പിള്‍സ് എന്നാണ് ഇരുവരെയും ആരാധകര്‍ അഭിസംബോധന ചെയ്തിരിക്കുന്നത്. നിങ്ങളെ ഇരുവരെയും കാണാന്‍ എത്ര മനോഹരമായിരിക്കുന്നുവെന്നും ക്യൂട്ട്നെസ്സ് ഓവര്‍ലോടഡ് എന്നും ഇതാണ് യഥാര്‍ത്ഥ കപ്പില്‍ ഗോള്‍സ് എന്നുമൊക്കെയാണ് ആരാധകര്‍ ചിത്രത്തിന് താഴെ ഇട്ടിരിക്കുന്ന കമന്റുകള്‍.

 

ഉറ്റ സുഹൃത്തിന്റെ കൂടെ ജീവിതം നയിക്കുന്നത് വിലമതിക്കാനാകാത്ത കാര്യമാണ് എന്നാണ് ഇരുവരുമൊന്നിച്ചുള്ള ഒരു ചിത്രത്തിന് താഴെ സണ്ണി കുറിച്ചത്. അഞ്ച് വര്‍ഷം മുന്‍പാണ് സണ്ണി ലിയോണും ഡാനിയേല്‍ വെബ്ബറും വിവാഹിതരായത്. ഈ വര്‍ഷം ജൂലൈയിലാണ് ഇരുവരും മകളായ നിഷയെ ദത്തെടുത്തത്.

 

 

Traveling through life with your best friend!! Priceless!!! @DanielWeber99 pic.twitter.com/1beJlUgQVd

— Sunny Leone (@SunnyLeone) November 13, 2017 ">