Tuesday 20 August 2019




സണ്ണി ലിയോണിന്റെ 'വീരമാദേവി'ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

By BINDU PP .19 May, 2018

imran-azhar

 

 

ബോളിവുഡ് പോൺതാരം സണ്ണി ലിയോണ്‍ നായികയായി എത്തുന്ന 'വീരമാദേവി'ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. വീരമാദേവി എന്ന രാജ്ഞിനിയുടെ വേഷമാണ് സണ്ണി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങുന്നുണ്ട്.

 

 

തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങുന്നുണ്ട്.150 ദിവസത്തെ സമയമാണ് സണ്ണി ലിയോണ്‍ വീരമാദേവിക്കു വേണ്ടി നല്‍കിയിരിക്കുന്നത്. ആക്ഷന്‍ അടിസ്ഥാനമാക്കിയുള്ള സിനിമയിലേക്കായി ശാരീരിക പരിശീലനങ്ങള്‍ ധാരാളം നടത്തിയിട്ടുണ്ട്. കുതിരയെ ഓടിക്കാനും വാള്‍പയറ്റ് നടത്താനുമെല്ലാം മുംബൈയില്‍ നിന്നുള്ളയാളാണ് പരിശീലനം നല്‍കിയത്.സണ്ണി ലിയോണ്‍ ആദ്യമായി അഭിനയിക്കുന്ന ദക്ഷിണേന്ത്യന്‍ ചിത്രമാണ് വീരമാദേവി.