Saturday 21 July 2018

'സണ്ണി ലിയോൺ തമിഴകത്തേക്ക്' : പ്രതിഫലം കേട്ടാൽ ഞെട്ടും !!!

By Bindu PP.19 Dec, 2017

imran-azhar



 


ബോളിവുഡിന്റെ ഹോട് താരം സണ്ണി ലിയോൺ തമിഴകത്ത് അരങ്ങേറ്റം കുറിക്കുന്നു. തെന്നിന്ത്യൻ സിനിമ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് സണ്ണി ലിയോൺ ചോദിച്ച പ്രതിഫലം. തമിഴകത്ത് നടിമാരിൽ ഏറ്റവും കൂടുതൽപ്രതിഫലം വാങ്ങുന്ന അനുഷ്ക ഷെട്ടിയുടെ പ്രതിഫലത്തേക്കാൾ കൂടുതലാണ് സണ്ണി ലിയോൺ ആവശ്യപ്പെട്ടത്. ബ്രമാണ്ട ചിത്രമായ ബാഹുബലിക്ക് അനുഷ്‍ക ഷെട്ടിക്ക് നൽകിയ പ്രതിഫലത്തേക്കാൾ കൂടുതലാണ് സണ്ണി ലിയോൺ ആവശ്യപെടുന്നത്. 3.25 കോടിയാണ് സണ്ണി ചോദിച്ചിരിക്കുന്ന പ്രതിഫലം. ബാഹുബലി സിനിമയിൽ അനുഷ്കയ്ക്ക് ലഭിച്ച പ്രതിഫലത്തെക്കാൾ കൂടുതലാണിത്. 2.5 കോടിയായിരുന്നു അനുഷ്കയുടെ പ്രതിഫലം. സണ്ണിയുടെ ഡിമാൻഡ് കേട്ട് അണിയറപ്രവർത്തകർ ഒന്നു ഞെട്ടിയെങ്കിലും താരം ആവശ്യപ്പെട്ട പ്രതിഫലം നൽകാനുളള തീരുമാനത്തിലാണ് നിർമാതാക്കൾ. തെന്നിന്ത്യയിൽ സണ്ണി ലിയോണിന് വലിയൊരു ആരാധകകൂട്ടമുണ്ട്. അതിനാൽതന്നെ സണ്ണി അഭിനയിക്കുന്ന ചിത്രം മുതൽമുടക്ക് തിരിച്ചു നൽകുമെന്ന് നിർമാതാക്കൾക്ക് ഉറപ്പാണ്.18-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന രാജകുമാരിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സണ്ണിയുടെ സിനിമ ഒരുങ്ങുന്നതെന്നാണ് വിവരം. ചിത്രത്തിന്റെ പേര് ഇതുവരെ അനൗൺസ് ചെയ്തിട്ടില്ല. ചിത്രത്തിലെ കഥാപാത്രത്തിനായി സണ്ണി ലിയോൺ പരിശീലനം തുടങ്ങിക്കഴിഞ്ഞു. കുതിര സവാരിയും വാൾ പയറ്റും ഉൾപ്പെടെയുളളവ പരിശീലിക്കുന്നുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി തുടങ്ങി നാലു ഭാഷകളിലായാണ് 2018 ഫെബ്രുവരിയിലായിക്കും സണ്ണിയുടെ ചിത്രം റിലീസ് ചെയ്യുക.