Saturday 21 July 2018

'തനിക്കൊപ്പം സ്‌റ്റേജ് പങ്കിടാന്‍ ബോളിവുഡ് താരങ്ങള്‍ തയ്യാറായില്ല' :സണ്ണി ലിയോണ്‍

By BINDU PP.08 Sep, 2017

imran-azhar




ബോളിവുഡ് ചലച്ചിത്ര താരവും അതിനുപുറമെ മോഡലിംഗും അഡ്വര്‍ട്ടൈസിംഗുമെല്ലാം മുൻപന്തിയിൽ നിൽക്കുന്ന നടിയാണ് സണ്ണി ലിയോണ്‍. ബോളിവുഡില്‍ എത്തിയ സമയത്ത് മുഖ്യധാരയില്‍ താന്‍ നേരിട്ട ഒറ്റപ്പെടുത്തലിനെക്കുറിച്ചും അവഗണനയെക്കുറിച്ചുമാണ് സണ്ണി ലിയോണ്‍ ഇപ്പോള്‍ വെളിപ്പെടുത്തിയത്. ഒരു അവാര്‍ഡ് നിശയില്‍ പങ്കെടുക്കവെ തനിക്കൊപ്പം സ്‌റ്റേജ് പങ്കിടാന്‍ ബോളിവുഡ് താരങ്ങള്‍ തയ്യാറായില്ലെന്ന് സണ്ണി തുറന്നു പറഞ്ഞു. അതിനാല്‍ ഏറെ നേരം വേദിക്ക് സമീപം ഇരിയ്ക്കേണ്ടിവന്ന തനിക്കൊപ്പം ഒരാള്‍ മാത്രമാണ് അവസാനം സ്‌റ്റേജിലേക്ക് വരാന്‍ തയ്യാറായതെന്നും സണ്ണി പറഞ്ഞു.പരിചയപ്പെടാന്‍ വരുന്ന അനേകം പേര്‍ക്ക് സണ്ണി ലിയോണ്‍ എന്ന യഥാര്‍ഥ വ്യക്തിയെ അല്ല അറിയേണ്ടതെന്നും താരം പറഞ്ഞു.