Tuesday 20 August 2019
ആ സംഭവം എന്റെ ഹൃദയത്തെ വല്ലാതെ തകര്‍ത്തു കളഞ്ഞു: സണ്ണിലിയോണ്‍

By Anju N P.03 Jul, 2018

imran-azhar


ധീരമായ നിലപാടുകള്‍കൊണ്ടും മികവുള്ള വ്യക്തിത്വംകൊണ്ടും മറ്റുനടിമാരില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നയാളാണ് ബോളിവുഡ് നടി സണ്ണിലിയോണ്‍.
ഒരു പോണ്‍ താരം എന്നതിലുപരി തന്റെ വ്യക്തിത്വമാണ് ചര്‍ച്ചചെയ്യപ്പെടേണ്ടതെന്ന് എന്നു പറയാതെ പറയുന്നുണ്ട് അവരുടെ ഓരോ പ്രവൃത്തികളും.

 

'കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ എന്റെ ജീവിതം ഒരു തുറന്ന പുസ്തകമാകും'. തന്റെ ജീവിതം പ്രമേയമാക്കുന്ന പരമ്പരയുടെ ടീസര്‍ പങ്കുവച്ചുകൊണ്ട് സണ്ണിലിയോണ്‍ പറഞ്ഞു. കരണ്‍ജിത്ത് കൗറില്‍ നിന്നും സണ്ണിലിയോണിലേക്കുള്ള യാത്രയുടെ സത്യസന്ധമായ ആവിഷ്‌കാരമാണ് പരമ്പരയിലേതെന്നും സണ്ണി പറയുന്നു. കരണ്‍ ജിത്ത് കൗര്‍ ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണിലിയോണ്‍ എന്നാണ് പരമ്പരയുടെ പേര്.

 

'' ഇന്റര്‍നെറ്റ് തിരഞ്ഞാല്‍ കാണുന്ന സണ്ണിയെയല്ല ഞങ്ങള്‍ക്കവതരിപ്പിക്കേണ്ടത്. ഒരു വ്യക്തി എന്ന നിലയിലുള്ള സണ്ണിയെയാണ്''എന്ന് പറഞ്ഞ് പരമ്പര ചെയ്യാനായി നിര്‍മ്മാതാക്കള്‍ തന്നെ സമീപിച്ചിരുന്നെന്ന് സണ്ണി പങ്കുവച്ചു. ഒരു മകള്‍, ഭാര്യ, അമ്മ എന്നീനിലകളില്‍ എനിക്കൊരുപാടു കാര്യങ്ങള്‍ ഇത് വഴി പറയാനുണ്ടെന്നും താരം വ്യക്തമാക്കി.

 

കാനഡയിലെ ഒരു സിക്ക് പഞ്ചാബി കുടുംബത്തില്‍ ജനിച്ച സണ്ണി നഴ്‌സിങ് പഠനം പാതിവഴിയിലുപേക്ഷിച്ച് മോഡലിങ് രംഗത്തേക്ക് പ്രവേശിക്കുന്നു. അവിടെ നിന്ന് പോണ്‍ഫിലിം രംഗത്തേക്ക് .എന്നാല്‍ ആ തീരുമാനം തന്റെ മാതാപിതാക്കളെ വേദനിപ്പിച്ചതിനെക്കുറിച്ചുമൊക്കെ പല അഭിമുഖങ്ങളിലും സണ്ണി വികാരാധീനയായി സംസാരിച്ചിട്ടുണ്ട്.

 

പോണ്‍താരമായി അഭിനയിച്ചതിനെച്ചൊല്ലി മാതാപിതാക്കളുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നെന്നും. തന്റെ ആ തീരുമാനം അവരെ വല്ലാതെ വേദനിപ്പിച്ചിരുന്നെന്നും പറയുന്നതിനൊപ്പം പിന്നീട് തന്നെ ഏറ്റവും കൂടുതല്‍ സംരക്ഷിച്ചതും അവരായിരുന്നുവെന്ന് സണ്ണി തുറന്നു പറഞ്ഞിട്ടുണ്ട്.

 

'എല്ലാ വീട്ടിലേയും പോലെ സ്‌നേഹവും കരുതലും അല്ലറചില്ലറ വഴക്കു കൂടലുമൊക്കെ ഞങ്ങളുടെ വീട്ടിലുമുണ്ടായിരുന്നു. പക്ഷേ ആരെങ്കിലും അനാവശ്യമായി കുറ്റപ്പെടുത്തിയാലോ പരിഹസിച്ചാലോ മാനസീകമായി വേദനിപ്പിക്കാന്‍ ശ്രമിച്ചാലോ അതില്‍ നിന്നൊക്കെ എന്നേയും സഹോദരനേയും രക്ഷപെടുത്തിയത് ഞങ്ങളുടെ കുടുംബമാണ്.- സണ്ണി പറഞ്ഞു.

 

പക്ഷേ എന്റെ 21-ാമത്തെ വയസ്സിലാണ് മാനസികമായി ബുദ്ധിമുട്ട് നേരിട്ടത്. ആളുകള്‍ വളരെ വൃത്തികെട്ട സന്ദേശങ്ങളയക്കാനും വൃത്തികെട്ടരീതിയില്‍ വിമര്‍ശിക്കാനും തുടങ്ങി. അതെന്റെ ഹൃദയത്തെ വല്ലാതെ തകര്‍ത്തു കളഞ്ഞു. പിന്നീട് കാര്യങ്ങള്‍ക്കൊക്കെ മാറ്റം വന്നെങ്കിലും അതിന്നും വേദനിപ്പിക്കുന്ന ഓര്‍മ്മയാണ്. എന്റെ അഭിപ്രായങ്ങളോട് യോജിപ്പില്ലായിരുന്നുവെങ്കിലും പുറത്തുനിന്നുള്ള മോശം പ്രതികരണങ്ങളില്‍ നിന്ന് എന്നെ സംരക്ഷിക്കാനാണ് എപ്പോഴും അച്ഛനമ്മമാര്‍ ശ്രമിച്ചത്. അത് ചിലപ്പോഴൊക്കെ എന്നെ അദ്ഭുതപ്പെടുത്തിയിരുന്നു'-സണ്ണി പറഞ്ഞു.

 

ഒരു പക്ഷേ കൂടുതല്‍ വാശിപിടിച്ചാല്‍ ഞാനൊരിക്കലും ആ ഇന്‍ഡസ്ട്രിയില്‍ നിന്ന് പുറത്തേക്കു വരില്ലെന്ന് അവര്‍ ഓര്‍ത്തുകാണുമെന്നും സണ്ണി പറയുന്നു. പേരന്റിങ്ങിന്റെ കാര്യത്തില്‍ താന്‍ അച്ഛനമ്മമാരുടെ പാത പിന്തുടരാനാണ് ആഗ്രഹിക്കുന്നതെന്നും സണ്ണി പറയുന്നു.