Friday 24 May 2019


നസ്രിയയുടെ പാട്ടിന് ചുവടുവച്ച് സണ്ണി വെയിന്റെ ഭാര്യ!

By anju.11 Apr, 2019

imran-azhar


നടന്‍ സണ്ണി വെയ്‌നിന്റെ വിവാഹവാര്‍ത്ത കേട്ടാണ് കഴിഞ്ഞ ദിവസം മലയാളികള്‍ക്ക് നേരം പുലര്‍ന്നത്. ആരാധകരെയോ സിനിമാ താരങ്ങളെയോ അറിയിക്കാതെ അതീവ രഹസ്യമായായിരുന്നു താരത്തിന്റം വിവാഹം . ബാല്യകാല സുഹൃത്തായ കോഴിക്കോട് സ്വദേശിനി രഞ്ജിനിയെയാണ് സണ്ണി ജീവിത സഖിയാക്കിയിരിക്കുന്നത്.


ഇപ്പോഴിതാ സണ്ണി വെയ്‌ന്റെ ഭാര്യ രഞ്ജിനിയും ചെറിയൊരു താരമാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് .ഫഹദ് ഐശ്വര്യ ലക്ഷ്മി കേന്ദ്രകപാത്രത്തെ അവതരിപ്പിച്ച വരത്തനിലെ ഗാനത്തിലാണ് രഞ്ജിനിയും സംഘവും ചുവട് വയ്ക്കുന്നത്. നസ്രിയ ആലപിച്ച ഗാനമായിരുന്നു ഇവര്‍ തിരഞ്ഞെടുത്തത്. സോഷ്യല്‍ മീഡിയയില്‍ രഞ്ജിയുടേയും കൂട്ടരുടേയും നൃത്തം വൈറലായിട്ടുണ്ട്.


ബുധനാഴ്ച രാവിലെ6 മണിക്കായിരുന്നു സണ്ണി വെയ് ന്റേയും രഞ്ജിനിയുടേയും വിവാഹം. വളരെ ലളിതമായിട്ടുള്ള വിവാഹ ചടങ്ങുകളായിരുന്നു. കുട്ടിക്കാലം മുതലെ അടുത്ത സുഹൃത്തുക്കളായിരുന്നു രഞ്ജിനിയും സണ്ണിയും. താര വിവാഹത്തിന് ദീലീപ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തിരുന്നു.