Thursday 26 April 2018

ഭരതനോ സണ്ണിയോ അതോ ഭരണ്ണിയോ ?

By Bindu.13 Jan, 2018

imran-azhar

 

 

 

ഇതാരാ ? ഭാരതനോ ? അതോ പദ്മരാജനോ ? മുകളിലുള്ള ചിത്രം കണ്ടാൽ ഇങ്ങനെ കുറെ സംശയങ്ങളാണ് മലയാളികളുടെ മനസിലേക്ക് ഓടിവരുന്നത്. എന്നാൽ ഇതിൽ ആരുമല്ല ഇത്, യൂത്തന്മാരുടെ പ്രിയതാരം സണ്ണി വെയ്ന്‍ ആണിത്. വ്യത്യസ്തമായ ഗെറ്റപ്പിൽ ആയത്കൊണ്ട് എല്ലാരും ഈ ചിത്രം ശ്രദ്ധിച്ചു. സണ്ണിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ചിത്രം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.ലോഹിതദാസിനെപ്പോലെയുണ്ട് എന്ന് ചിലര്‍ പറയുമ്പോള്‍ ചിലര്‍ പറയുന്നത് ഭരതന്‍റെ മുഖഛായയാണ് എന്നാണ്. ലോഹിതദാസായി ഏതെങ്കിലും ചിത്രത്തില്‍ സണ്ണി അഭിനയിക്കുന്നുണ്ടോ എന്ന് ചോദ്യങ്ങളുമുണ്ട്. സണ്ണി വെയ്നിന് കഷണ്ടിയും താടിയും വച്ച പോലെ തന്നെയുണ്ട്‌, ഇത് സണ്ണി തന്നെയല്ലേ എന്നും കമന്റ്‌ വന്നിട്ടുണ്ട്. ഭരതനും സണ്ണിയും ചേര്‍ത്ത് ഭരണ്ണി എന്ന് വിളിക്കുന്നവരുമുണ്ട്‌.ചിത്രം വരച്ചത് ആരാണ് എന്ന് വ്യക്തമല്ല. ചാകര മീഡിയ എന്നും സേതു എന്നും ഗോകുല്‍ എന്നും ചിത്രത്തിനൊപ്പം ഹാഷ് ടാഗ് ചെയ്തിട്ടുള്ളത് കൊണ്ട് ഇവരില്‍ ആരെങ്കിലുമോ ഇവര്‍ ഒന്നിച്ചോ ചെയ്തതാവും ചിത്രം എന്ന് കരുതുന്നു. സണ്ണി വെയ്ന്‍ തന്നെ വൈകാതെ അത് വെളിപ്പെടുത്തും എന്ന് കരുതാം.