By BINDU PP.18 May, 2017
മലയാളികളുടെ അഭിമാനതാരം ദേശിയ അവാർഡ് സുരഭി ചില വെളിപ്പെടുത്തലുകളുമായി രംഗത്ത്. ഒരു പ്രമുഖ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിലാണ് സുരഭി വെളീപ്രീടുത്താൽ നൽകിയത്. ഗുല്‍മോഹര്‍ സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞ സമയം, യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുകയാണന്ന്. ഒരു ദിവസം പഠിച്ചു പോയൊരു സീനിയര്‍ പയ്യന് സംസാരിക്കാനെത്തി. സിനിമയുടെ ഓരോ വിശേഷങ്ങള്‍ ചോദിച്ച് അവസാനം ഒരു ചോദ്യം, ഗുല്‍മോഹറില്‍ അഭിനയിക്കാന്‍ നീ എത്ര പേര്‍ക്ക് കിടന്ന് കൊടുത്തു?. ഉടന്‍ തന്നെ അവന് ഒരെണ്ണം പൊട്ടിച്ചു, കറങ്ങി വന്നപ്പോള്‍ ഒന്നുകൂടി കൊടുത്തു. അഭിനയിക്കുന്നസിനിമാക്കാരുമായി ബന്ധമുണ്ടാക്കുകയോ, അവരുടെ നമ്പര്‍ വാങ്ങി ചേട്ടാ അടുത്ത സിനിമയ്ക്ക് വിളിക്കണേ എന്നോ, ഹാപ്പി വിഷു എന്നു പറയാനോ നില്‍ക്കാറില്ലെന്നും സുരഭി പറഞ്ഞു. സമൂഹത്തില്‍ പൊതുവേ ഉള്ള ചില ആണുങ്ങളുടെ സ്വഭാവമുള്ളവര്‍ സിനിമയിലും കാണും അല്ലാതെ സിനിമാക്കാര് എല്ലാം ചീത്തയാണെന്ന് ചിന്തിക്കരുത്. അതിനെ അതിന്റേതായ രീതിയില്‍ കൈകാര്യം ചെയ്താല്‍ മതി. തൊണ്ണുറ് ശതമാനവും ആണ് സുഹൃത്തുക്കളാണുള്ളതെന്നും സുരഭി പറഞ്ഞു. ഇതുപോലെയുള്ള മറ്റൊരു അനുഭവവും നദി ചൂണ്ടികാണിച്ചു. ഒരു നടിയുടെ അര്‍ദ്ധ നഗ്ന ചിത്രം കാണിച്ച് സുരഭിക്കും ഇതു പോലെ ആകണ്ടേ എന്നായിരുന്നു ഒരു സംവിധായകന്റെ ചോദ്യം. നിങ്ങളുടെ 18 വയസ്സുള്ള മകള്‍ക്ക് എന്നേക്കാള്‍ ശരീര പുഷ്ടിയുണ്ട് അവളിതിന് ചേരുമെന്ന് പറഞ്ഞായിരുന്നു അയാളുടെ വായടപ്പിച്ചത്.