Tuesday 24 November 2020




പൃഥ്വിരാജുമായി സമ്പര്‍ക്കം, സുരാജ് വെഞ്ഞാറമ്മൂടും ക്വാറന്റൈനില്‍

By geethu nair.21 Oct, 2020

imran-azhar

താനുമായും ജനഗണമന സിനിമയുടെ അണിയറ പ്രവര്‍ത്തകരുമായും സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ പോകണമെന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട്.ജനഗണമനയുടെ ഷൂട്ടിങ് നടക്കുന്ന വേളയില്‍ രാജുവിനും സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ് പോസിറ്റീവ് ആയ വിവരം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. ഷൂട്ടിംഗ് നടന്ന വേളയില്‍ ആ ചിത്രത്തിന്റെ ഭാഗമായത് കൊണ്ടും അവരുമായി സമ്പര്‍ക്കം ഉള്ളത് കൊണ്ടും താന്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണെന്നും സുരാജ് പറഞ്ഞു.
ഈ കഴിഞ്ഞ ദിവസങ്ങളില്‍ താനുമായും ജനഗണമനയുടെ അണിയറപ്രവര്‍ത്തകരുമായും സമ്പര്‍ക്കം വന്നവര്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ പോവണമെന്നും എന്തെങ്കിലും ലക്ഷണങ്ങള്‍ ഉള്ളവര്‍ എത്രയും പെട്ടന്ന് ടെസ്റ്റ് ചെയ്യണമെന്നും സുരാജ് ഫേസ്ബുക്കില്‍ എഴുതി.ഇന്ന് രാവിലെയാണ് നടന്‍ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചത്. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചു.