Wednesday 24 January 2018

'പോ മോനെ ദിനേശാ...' ലാലേട്ടന്റെ ഡയലോഗ് പറഞ്ഞ് സൂര്യ കയ്യടി നേടി

By Bindu PP.12 Jan, 2018

imran-azhar

 

 

 


കൊച്ചിയെ ഇളക്കി മറിച്ചു തമിഴ് സൂപ്പർസ്റ്റാർ സൂര്യ. ലാലേട്ടന്റെ ഒറ്റ ഡയലോഗിൽ നിറഞ്ഞ കൈയ്യടിയാണ് സൂര്യക്ക് ലഭിച്ചത്. നരസിംഹത്തിലെ പോ മോനെ ദിനേശാ ആയിരുന്ന സൂര്യ ആരാധകർക്കു മുന്നിൽ പറഞ്ഞ ഡയലോഗ്. സൂര്യ മോഹൻ ലാൽ ഡയലോഗ് പറഞ്ഞതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി. മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട ഏതെങ്കിലും ഡയലോഗ് പറയാമോ സാര്‍? എന്ന രഞ്ജിനി ഹരിദാസിന്റെ ചോദ്യത്തിന് സൂര്യ പോ മോനേ ദിനേശാ... എന്ന് മറുപടി പറഞ്ഞു. വിദ്യാർഥികളുടെ ചോദ്യങ്ങൾക്കു മറുപടി പറയാനും സൂര്യ സമയം കണ്ടെത്തി.

 

 

ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി എന്തായിരുന്നുവെന്നാണു ഫിസിക്സ് രണ്ടാം വർഷ വിദ്യാർഥിനി ആവണിയുടെ ചോദ്യം. രണ്ടര വർഷം ഗാർമന്റ് ഇൻഡസ്ട്രിയിൽ ജോലി ചെയ്ത കഥ പറഞ്ഞ സൂര്യ, സിനിമയാണു തന്റെ വഴിയെന്നു തിരിച്ചറിഞ്ഞു ജോലി ഉപേക്ഷിച്ച തീരുമാനമായിരുന്നു വെല്ലുവിളിയായി തോന്നിയതെന്നു പറഞ്ഞു.നല്ല നടനാകുമോയെന്ന് ഒന്നും ഉറപ്പില്ലാതെയാണു ജോലി ഉപേക്ഷിച്ചത്.അഭിനയിച്ചതിൽ ഏറ്റവും കഷ്ടപ്പട്ടതു വാരണം ആയിരം എന്ന ചിത്രത്തിനു വേണ്ടിയായിരുന്നുവെന്നും സൂര്യ പറഞ്ഞു. കൊച്ചി സേക്രട്ട് ഹാർട്ട്സ് കോളെജ് മൈതാനത്തിൽ വച്ചാണ് പരുപാടി നടന്നത്.