Friday 29 May 2020




ഹിമാന്‍ശു ശര്‍മയുമായുള്ള പ്രണയത്തകര്‍ച്ച നിര്‍ഭാഗ്യകരം : സ്വര ഭാസ്‌ക്കര്‍.

By online desk .29 Mar, 2020

imran-azhar

 

 

നിര്‍മാതാവും തിരക്കഥാകൃത്തുമായ ഹിമാന്‍ശു ശര്‍മയുമായുള്ള പ്രണയത്തകര്‍ച്ച നിര്‍ഭാഗ്യകരമെന്ന് ബോളിവുഡ് താരം സ്വര ഭാസ്‌ക്കര്‍. എന്നാല്‍ ആരും തന്നെ വഞ്ചിച്ചിട്ടില്ലെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും നടി വ്യക്തമാക്കി. അതിനെക്കുറിച്ച് എപ്പോഴും ചിന്തിക്കാറുണ്ടെന്നും സ്വര പറഞ്ഞു. നിങ്ങള്‍ ഒരു പാര്‍ക്കിലൂടെ ഒരുമിച്ച് നടക്കാന്‍ തീരുമാനിക്കുന്നു. പോകാന്‍ രണ്ട് വഴികള്‍ മാത്രമുള്ള ഒരു ഘട്ടത്തില്‍ എത്തുന്നു. ഇടത്തോട്ടോ വലത്തോട്ടോ പോകാനാകും. എന്നാല്‍ ഒരാള്‍ വലത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നു, മറ്റൊരാള്‍ ഇടത്തേക്ക് പോകാന്‍ താത്പര്യപ്പെടുന്നു. ആ അവസരത്തില്‍ ഒരാള്‍ തന്റെ വഴി വിട്ട് മറ്റേ ആള്‍ക്കൊപ്പം തയാറാകണം. എന്നാല്‍ ഒരു വ്യക്തി അവരുടെ ദിശയില്‍ നിന്ന് മാറാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ വിട ചൊല്ലണം. നമ്മുടെ തിരഞ്ഞെടുപ്പുകള്‍ മാത്രമല്ല മറ്റ് ആളുകളുടെ തിരഞ്ഞെടുപ്പുകളും അംഗീകരിക്കേണ്ടതുണ്ടല്ലോ എന്ന് സ്വര ഒരു അഭിമുഖത്തിലാണ് വ്യക്തമാക്കിയത്. 2019 ജൂലൈയിലാണ് ഹിമാന്‍ശുവുമായി ബ്രേക്കപ്പ് ചെയ്തെന്ന കാര്യം സ്വര വെളിപ്പെടുത്തിയത്.