Saturday 31 October 2020




തസ്‌കരവീരന്‍ രണ്ടാം ഭാഗം ഒരുങ്ങുന്നു

By geethu nair.09 Sep, 2020

imran-azhar

മമ്മൂട്ടി നയന്‍താര ജോഡികളുടെ ചിത്രം തസ്‌കരവീരന്‍ രണ്ടാംഭാഗം ഒരുങ്ങുന്നു. അറക്കളം ഭായിയായി മമ്മൂക്ക നിറഞ്ഞാടിയ ചിത്രം മികച്ച വിജയം കൊയ്തിരുന്നു. ചിത്രത്തിനായി ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞ് മമ്മൂക്കയോട് നേരില്‍ കണ്ട് അതിനെകുറിച്ച് സംസാരിക്കാമെന്നാണ് കരുതുന്നതെന്നും പ്രമോദ് പറഞ്ഞു. എബ്രഹാം & ലിങ്കണ്‍, ബ്ലാക്ക് സ്റ്റാല്ലിയണ്‍, ബാങ്കോക്ക് സമ്മര്‍, മുസാഫിര്‍ തുടങ്ങിയ ചിത്രങ്ങളും പ്രമോദ് പപ്പന്‍ ഒരുക്കിയിട്ടുണ്ട്. അതേ സമയം ഇരുവരും ചേര്‍ന്നൊരുക്കിയ മമ്മൂക്കയുടെ പിറന്നാളിന് അനുബന്ധിച്ച് പുറത്തിറക്കിയ ട്രിബ്യൂട്ട് വീഡിയോ കലാഭൈരവന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

മമ്മൂട്ടിയുടെ അറുപത്തിയൊമ്പതാം പിറന്നാള്‍ ദിനത്തിലായിരുന്നു കലാഭൈരവന്‍ നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷയുടെ പേജിലൂടെ റിലീസ് ചെയ്തത്. വീഡിയോയ്ക്ക് വേണ്ടി പ്രമോദ് ഡിജിറ്റല്‍ പെയ്ന്റ് ചെയ്ത മമ്മൂട്ടിയുടെ വിവിധ ഗെറ്റപ്പുകളാണ് പ്രധാനമായും ട്രോള്‍ ചെയ്യപ്പെട്ടത്. എം ഡി രാജേന്ദ്രന്റെ രചനയില്‍ ഔസേപ്പച്ചന്‍ സംഗീതമൊരുക്കിയ വീഡിയോ ട്രിബ്യൂട്ട് ആയിരുന്നു കലാഭൈരവന്‍.