Thursday 21 September 2017

15 ദിവസം കൊണ്ട് 30 കോടി കാഴ്ച്ചക്കാര്‍; റെക്കോര്‍ഡുകള്‍ തകര്‍ക്കാനൊരുങ്ങി ടെയ്‌ലര്‍ സ്വിഫ്റ്റ്

By anju.14 Sep, 2017

imran-azhar

 

പാട്ടിന്റെ രാജകുമാരി ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ വീഡിയോ ഗാനങ്ങള്‍ക്ക് ലോകത്താകമാനം ആരാധകരാണ്. ഇപ്പോഴിതാ ഏതാനും ദിവസങ്ങള്‍കൊണ്ട് ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ലുക്ക് വാട്ട് യു മെയ്ഡ് മീ ഡു എന്ന ഗാനത്തിന് കാഴ്ച്ചക്കാരുടെ എണ്ണം കോടികള്‍ കടന്നിരിക്കുന്നു . അതും വെറും 15 ദിവസങ്ങള്‍കൊണ്ട് 30 കോടി കാഴ്ച്ചക്കാര്‍ എന്ന കണക്കുകേട്ടാല്‍ അതിശയിക്കുകതന്നെ ചെയ്യും.

 

അതായത് ഓരോ ദിവസവും ശരാശരി രണ്ടുകോടി ആളുകള്‍ കാണുന്നുണ്ട് ഈ സംഗീത വീഡിയോ. ടെയ്‌ലര്‍ സ്വിഫ്റ്റ് ആടിപ്പാടി തകര്‍ക്കുന്ന ലുക്ക് വാട്ട് യു മെയ്ഡ് മീ ഡു എന്ന ഗാനമാണ് ഇത്രയും കാഴ്ച്ചക്കാരെ ആകര്‍ഷിച്ചിരിക്കുന്നത്.