Wednesday 24 October 2018



'തെലുങ്ക് ഇൻഡസ്ട്രിയിൽ തന്നെ ഏറ്റവും വലിയ നടി അവരാണെന്നാണ് വിചാരം' : സായി പല്ലവിക്കെതിരെ നാഗ ശൗര്യ

By Bindu PP.02 Feb, 2018

imran-azhar

 

 


പ്രേമം സിനിമയിലൂടെ സിനിമ രംഗത്ത് വന്ന 'മലർ ' ഇപ്പോൾ ഗോസിപ്പ് കോളങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുന്നു. നടി ഇപ്പോൾ തമിഴ് , തെലുഗ് ചിത്രങ്ങളിൽ തിരക്കുപിടിച്ച നടിയായി മാറിയിരിക്കുന്നു. ഗോസിപ്പ് കോളങ്ങളിൽ ഈ നടിയുടെ പേര് ഇപ്പോൾ ഫസ്റ്റ് സ്ഥാനത്താണ്. താരത്തിന്റെ പെരുമാറ്റം സഹിക്കാനാകുന്നില്ലെന്നാണ് നാഗ ശൗര്യ പറയുന്നത്. കരു എന്ന തമിഴ് ചിത്രത്തിൽ നാഗശൗര്യയാണ് സായിയുടെ നായകന്‍. ചിത്രം തെലുങ്കില്‍ കാനം എന്ന പേരില്‍ പുറത്തിറങ്ങും.തെലുങ്ക് ഇൻഡസ്ട്രിയിൽ തന്നെ ഏറ്റവും വലിയ നടി അവരാണെന്നാണ് വിചാരമെന്നും സെറ്റിൽ പതിവായി താമസിച്ചാണ് എത്താറെന്നും നാഗ ശൗര്യ പറയുന്നു. മാത്രമല്ല ഫിദ സിനിമയുടെ വിജയത്തിന് കാരണം സായി പല്ലവിയെന്നും ശൗര്യ വ്യക്തമാക്കി.ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നാഗശൗര്യ സായിക്കെതിരെ രംഗത്ത് വന്നത്. ‘സെറ്റില്‍ അനാവശ്യമായ കാര്യങ്ങള്‍ക്ക് സായ് ബഹളം വയ്ക്കും. അവരുടെ പെരുമാറ്റം എന്നെ ഏറെ വിഷമിപ്പിച്ചു'- നാഗ ശൗര്യ പറഞ്ഞു.