Wednesday 07 December 2022




200 മണിക്കൂര്‍ കൊണ്ട് നിര്‍മ്മിച്ച വസ്ത്രത്തിൽ മനോഹാരിയായി തമന്ന

By santhisenanhs.15 Sep, 2022

imran-azhar

 

ഫാഷന്‍ ചോയ്‌സുകള്‍ കൊണ്ട് ആരാധകരെ ഞെട്ടിക്കാറുള്ള താരമാണ് തമന്ന ഭാട്ടിയ. താരത്തിന്റെ നീല ബോഡികോണ്‍ ഡ്രസാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. ടര്‍ട്ടില്‍ നെക്കും ഓപ്പണ്‍ ബാക്കുമാണ് ഈ ഫുള്‍സ്ലീവ് ഡ്രസിന്റെ പ്രത്യേകത. നിറപ്പകിട്ടാര്‍ന്ന എംബ്രോയ്ഡറീഡ് ഗ്രാഫിക്‌സ് ആണ് ഡ്രസ്സിനെ വ്യത്യസ്തമാക്കുന്നത്.

 

ഇരുന്നൂറ് മണിക്കൂറ് കൊണ്ടാണ് ഈ വസ്ത്രത്തിന് എംബ്രോയിഡറീഡ് ഗ്രാഫിക്സ് ചെയ്തത്. HUEMN എന്ന ബ്രാന്‍ഡില്‍ നിന്നുള്ള ഈ വസ്ത്രത്തിന് 4,7000 രൂപയാണ് വില. കമ്മല്‍ മാത്രമാണ് അക്സസറീസായി ഉപയോഗിച്ചിരിക്കുന്നത്.

 

ദിലീപിനൊപ്പം മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് തമന്ന ഇപ്പോള്‍. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് തമന്ന അഭിനയിക്കുന്നത്. ഗുര്‍തണ്ട സീതാകാലം എന്ന തെലുങ്ക് ചിത്രവും ബബ്ലി ബൗണ്‍സര്‍, ബോലെ ചൂഡിയാന്‍, പ്ലാന്‍ എ പ്ലാന്‍ ബി എന്ന ഹിന്ദി ചിത്രങ്ങളുമാണ് റിലീസിന് ഒരുങ്ങുന്നത്. ബോല ശങ്കര്‍ എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.