Friday 28 February 2020




കണ്ണഞ്ചിപ്പിക്കുന്ന ആക്ഷനുമായി ദി കുങ്ഫു മാസ്റ്റര്‍ വെള്ളിയാഴ്ച തിയേറ്ററുകളിൽ ...!!

By online desk .22 Jan, 2020

imran-azhar

 

 

1983, ആക്ഷൻ ഹീറോ ബിജു, പൂമരം എന്നീ ചിത്രങ്ങൾക്ക് ശേഷം എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ദി കുങ്ങ്ഫു മാസ്റ്റർ വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തുന്നു. മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകിയാണ് എബ്രിഡ് ഷൈൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. പൂമരത്തിലെ നായികാ വേഷം ചെയ്ത നീത പിള്ളയും പുതുമുഖമായ ജിജി സ്കറിയയുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.സനൂപ് ഡി, സംഗീത സംവിധായകൻ സൂരജ് എസ് കുറുപ്പ്, അഞ്ജു ബാലചന്ദ്രൻ, രാമമൂർത്തി, രാജൻ വർഗീസ്, വിനോദ് മാത്യു, ഹരീഷ് ബാബു തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

 

ഫുൾ ഓൺ സ്റ്റുഡിയോ ഫ്രെയിംസാണ് ചിത്രം നിർമിക്കുന്നത്. അർജുൻ രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ഇഷാൻ ഛബ്രയാണ്.ചിത്രത്തിന്റെ എഡിറ്റിംഗ്‌ കെ ആർ മിഥുൻ. ദി കുങ്ഫു മാസ്റ്റർ എന്ന പേരിട്ടിരിക്കുന്ന ഈ ആക്ഷൻ ചിത്രം പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കുങ്ഫു എന്ന ആയോധന കലയെ അടിസ്ഥാനപ്പെടുത്തി കഥ പറയുന്ന ഒരു ചിത്രമാണ്.ചിത്രത്തിന്റെ പുറത്തു വിട്ട പോസ്റ്ററുകളെല്ലാം സോഷ്യൽ മീഡിയയിൽ നിറഞ്ഞ സ്വീകാര്യത ലഭിച്ചിട്ടുണ്ട്.