Monday 25 June 2018

'കണ്ണുകളടയ്ക്കാതെ കാണണം' :'ദി നണ്‍' ട്രെയിലർ പുറത്ത്

By BINDU PP .01 Jan, 1970

imran-azhar

 

 

കണ്‍ജറിംഗിനും അനാബെല്ലയ്ക്കും മുൻപ് നടന്ന ഒരു കഥ ആരാധകരെ പേടിപ്പിക്കാൻ ഒരുങ്ങിയിരിക്കുന്നു. 'ദി നണ്‍' എന്ന ചിത്രത്തിന്റെ ട്രെയിലർ ആണ് എത്തിയിരിക്കുന്നത്.റിലീസായ ഇടങ്ങളിലെല്ലാം പ്രേക്ഷകരെ വിറപ്പിച്ച ചരിത്രമേയുള്ളൂ കണ്‍ജറിംഗിനും അനാബെല്ലയ്ക്കും. ഇരു കഥകള്‍ക്കും മുമ്പ് നടന്ന കഥ എന്ന ആമുഖവുമായി ദി നണ്‍ ട്രെയ്‌ലര്‍ പുറത്തുവന്നു. കണ്ണുകളടയ്ക്കാതെ പൂര്‍ണ ശ്രദ്ധ നല്‍കി കാണണം എന്നാണ് അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. കോറിന്‍ ഹാര്‍ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്ഥിരമായി ‘വാലക്’ വേഷമിടുന്ന ബോണി ആരോണ്‍സ് തന്നെയാണ് പ്രേതമായി എത്തുന്നത്.