Friday 18 October 2019




ഓസ്കാറിലേക്ക് തിരഞ്ഞെടുക്കുന്ന സിനിമകളുടെ അന്തിമ പട്ടികയിൽ മൂന്ന് മലയാള ചിത്രങ്ങൾ

By Sooraj Surendran.21 Sep, 2019

imran-azhar

 

 

ഈ വർഷം ഇന്ത്യയിൽ നിന്ന് ഓസ്കാറിലേക്ക് തിരഞ്ഞെടുക്കുന്ന സിനിമകളുടെ അന്തിമ പട്ടികയിൽ മൂന്നു മലയാള ചിത്രങ്ങൾ. ടി ഡി രാമകൃഷ്ണൻ തിരക്കഥ എഴുതി ഷാജി എൻ കരുൺ സംവിധാനം ചെയ്യുന്ന ഓള്, ഷെയ്ൻ നിഗം ആണ് ചിത്രത്തിലെ നായകൻ. ചിത്രത്തിന്റെ നിര്‍മ്മാണം എ.വി അനൂപാണ്. പ്രായപൂര്‍ത്തിയാകും മുമ്പ് കൂട്ട ബലാത്സംഗത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ ജീവിതവും അവളുടെ പ്രണയവുമാണ് കഥയുടെ ഇതിവൃത്തം. കാദംബരി ശിവായ, കനി കുസൃതി, കാഞ്ചന, പി ശ്രീകുമാര്‍, എസ് ഗോപാലകൃഷ്ണന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.

 

ബോബി, സഞ്ജയ് എന്നിവരുടെ രചനയിൽ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നീ സഹോദരിമാർ ചേർന്ന് നിർമ്മിച്ച് മനു അശോകൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഉയരെ, മുഖം വികൃതമാക്കിയ ആസിഡ് ആക്രമണത്തെ അതിജീവിച്ച വനിതാ പൈലറ്റ് പല്ലവി രവീന്ദ്രന്റെ ജീവിതം ആണ് ഉയരെ എന്ന ചിത്രം പറയുന്നത്.ചിത്രത്തിന് തീയറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. പാർവതി, ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

 

യുവതാരം ടൊവിനോ തോമസ് നായകനാകുന്ന ആൻഡ് ദി ഓസ്കർ ഗോസ് ടു. സലിം അഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം സലിം അഹമ്മദ് ആണ് നിർമ്മിച്ചിരിക്കുന്നത്. അനു സിത്താര, സിദ്ധിഖ്, സലിം കുമാർ, ഹരീഷ് കണാരൻ തുടങ്ങിയവരാണ് താരങ്ങൾ. ഈ മൂന്ന് ചിത്രങ്ങളാണ് ഓസ്കാറിലേക്ക് തിരഞ്ഞെടുക്കുന്ന മലയാള ചിത്രങ്ങൾ.