Sunday 24 June 2018

ഇതിനി ആരും രാഷ്ട്രീയവത്കരിക്കാന്‍ നിക്കണ്ട എല്ലാരും കണക്കാ - ടൊവീനോ തോമസ്

By Abhirami Sajikumar.23 Feb, 2018

imran-azhar

അട്ടപ്പാടി സംഭവത്തില്‍ പ്രതികരണവുമായി യുവനടന്‍ ടൊവീനോ തോമസ്.തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് നടന്റെ പ്രതികരണം. അന്ന് പറഞ്ഞത് തന്നെയാണ് ഇന്നും പറയാനുള്ളു എന്ന പ്രസ്താവനയോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്.


വിശന്നു വലഞ്ഞു ഭക്ഷണം മോഷ്ടിച്ചവനാണിവിടെ കൊടും കുറ്റവാളി. കോടികള്‍ മോഷ്ടിച്ച ആളുകളൊക്ക സുഖമായി ജീവിക്കുന്നു. പണമില്ലാത്ത അധികാരം ഇല്ലാത്ത പിടിപാടില്ലാത്ത ആരോഗ്യമില്ലാത്ത പാവങ്ങളെ തല്ലിക്കൊല്ലാനും നീതി നടപ്പാക്കാനും ഇവിടെ ഒരുപാട് ആളുകളുണ്ട്. ഇതെല്ലാം ഉള്ളവര് എന്ത് ചെയ്താലും ആരും ചോദിക്കാനില്ല ടോവിനോ തന്റെ പോസ്റ്റില്‍ പറയുന്നു.ഇതിനി ആരും രാഷ്ട്രീയവത്കരിക്കാന്‍് നിക്കണ്ട. എല്ലാരും കണക്കാ. ഞാനും നിങ്ങളും എല്ലാ പാര്ട്ടികളും എല്ലാ മതങ്ങളും ഗവണ്മെന്റും ടോട്ടല് സിസ്റ്റവും ഒക്കെ കണക്കാ. ഇതിനേക്കാളൊക്കെ മുകളിലാണ് മനുഷ്യനെന്നും സഹജീവികളോടുള്ള സ്‌നേഹമെന്നും തിരിച്ചറിയുന്നത് വരെ ഒന്നും നേരെയാവില്ല ടോവിനോ പറയുന്നു.