Monday 13 July 2020




അബു സലിമിന്റെ 'പുഷ് അപ്പ്' ചലഞ്ച് ഏറ്റെടുത്ത് ടൊവിനോ തോമസ്

By Sooraj Surendran.07 Jun, 2020

imran-azhar

 

 

 

ലോക്ക്ഡൗൺ കാലത്ത് പുതിയ പുതിയ ചലഞ്ചുകളുമായി വീടുകളിൽ ഒതുങ്ങിക്കൂടിയിരിക്കുകയാണ് സിനിമ താരങ്ങൾ. ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ് മുന്നോട്ട് വെച്ച ചലഞ്ചും, അത് സച്ചിൻ ടെണ്ടുൽക്കർ ഏറ്റെടുത്തതുമൊക്കെ നാം കണ്ടതാണ്. വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷക മനസുകളിൽ ഇടംനേടിയ അബു സലിം മുന്നോട്ട് വെച്ച ചലഞ്ച് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. വളരെ വ്യത്യസ്തമാർന്ന പുഷ് അപ്പ് ചലഞ്ചാണ് താരം മുന്നോട്ട് വെച്ചത്. യുവ താരങ്ങളായ ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, പിന്നെ യുവ കായികതാരങ്ങളെയുമാണ് അബു സലിം ചലഞ്ച് ചെയ്തത്.

 

ടൊവിനോയ്ക്കും, ഉണ്ണി മുകുന്ദനും അബു സലിമിന്റെ 'പുഷ് അപ്പ് ചലഞ്ച്'

 

ഇപ്പോഴിതാ ചലഞ്ച് ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് ടൊവിനോ. ഫേസ്ബുക്കിലൂടെയാണ് ടൊവിനോ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിമിഷ നേരംകൊണ്ട് തന്നെ ആരാധകർ ടൊവിനോയുടെ ചലഞ്ച് അക്സപ്റ്റഡ് വീഡിയോ ഏറ്റെടുത്തു. രസകരമായ കമന്റുകളുമായി ആരാധകരും രംഗത്തെത്തി.