Thursday 21 June 2018

പാമ്പു കടിയേറ്റു : ടോവിനോയുടെ ആദ്യ നായികയ്ക്ക് സംഭവിച്ചതെന്ത് ?

By BINDU PP.19 Jun, 2017

imran-azhar

 

 

 

യുവാക്കളുടെ ഹരമാണ് ടോവിനോ തോമസ്. ഗപ്പി , ഗോദ എന്നി  ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കിഴടക്കാൻ ടോവിനോ തോമസിന് സാധിച്ചിട്ടുണ്ട്. ടോവിനോയെ അടുത്തറിയാൻ സ്വകാര്യ റേഡിയോ ചാനല്‍ ഒരുക്കിയ പരിപാടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ടോവിനോയുടെ സഹപാഠി വിന്‍സി വര്‍ഗ്ഗീസിനേയും റേഡിയോ കണ്ടെത്തി. ഒന്നിച്ചുപഠിച്ചതിന് പുറമേ ഇവര്‍ ഒന്നിച്ച് ഒരു ചവിട്ടു നാടകത്തില്‍ അഭിനയിക്കാനും തയ്യാറെടുത്തിരുന്നു. എന്നാല്‍ പഠിപ്പിക്കാന്‍ വന്ന ആശാനെ പാമ്പ് കടിച്ചതോടെ പരിശീലനവും നാടകവും മുടങ്ങി. ഇല്ലായിരുന്നെങ്കില്‍ വിന്‍സി ആയിരുന്നേനെ ടൊവിനോയുടെ ആദ്യ നായിക. വിന്‍സി ഇപ്പോള്‍ എയര്‍ഹോസ്റ്റസാണ്.