Tuesday 22 October 2019




മണി സർ എത്തി; 'ഉണ്ട'യിലെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു

By Sooraj Surendran .12 May, 2019

imran-azhar

 

 

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന ഉണ്ട എന്ന ചിത്രത്തിലെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടി അവതരിപ്പിക്കുന്ന മണികണ്ഠൻ സി പി എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നത്. ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ചിത്രം മൂവീ മില്‍, ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ് ഉണ്ട നിര്‍മ്മിക്കുന്നത്. പോലീസുകാരുടെ ഒരു ടീമിനെ ഛത്തീസ്ഗഢിലെ നക്സല്‍ മേഖലയിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് അയയ്ക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ആസിഫ് അലി, വിനയ് ഫോര്‍ട്ട്, സുധി കോപ്പ എന്നിവര്‍ അതിഥി താരങ്ങളായെത്തും.