Thursday 21 November 2019




പൊലീസ് വേഷത്തില്‍ മുഷ്ടി ചുരുട്ടി നില്‍ക്കുന്ന ഇന്‍സ്പെക്ടര്‍ മണി സാര്‍; ഉണ്ടയിലെ പുതിയ ചിത്രം പുറത്ത് വിട്ട് മമ്മൂട്ടി

By anju.27 May, 2019

imran-azhar


മധുര രാജയുടെ വിജയത്തിന് ശേഷം പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ മലയാളികള്‍ കാത്തിരിക്കുന്ന ചിത്രമാണ് ഉണ്ട . ചിത്രത്തിന്റെ മറ്റൊരു പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുകയാണ് മ്മൂട്ടി. കാട്ടിനുള്ളില്‍ പൊലീസ് വേഷത്തില്‍ മുഷ്ടി ചുരുട്ടി നില്‍ക്കുന്ന ചിത്രമാണ് മമ്മൂട്ടി ആരാധകര്‍ക്കായി പങ്കു വച്ചിരിക്കുന്നത്. പോസ്റ്ററിന് ഇതിനോടകം പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചു.

 

ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി സംവിധായകന്‍ രഞ്ജിത്തും എത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടി അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രത്തിന്റെ സുപ്പീരിയര്‍ ഓഫീസറായാണ് ചിത്രത്തില്‍ രഞ്ജിത്ത് എത്തുന്നത്. സി.ഐ മാത്യൂസ് ആന്റണി എന്നാണ് രഞ്ജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

 

മണികണ്ഠന്‍ എന്ന പോലീസ് ഓഫീസറിന്റെ വേഷമാണ് മമ്മൂട്ടിക്ക്. ഖാലിദ് റഹ്മാന്‍ കഥയും ഹര്‍ഷദ് തിരക്കഥയും എഴുതിയ ചിത്രത്തില്‍ കേരളത്തില്‍ നിന്നും ഉത്തരേന്ത്യയിലെ നക്‌സല്‍ പ്രദേശത്തു തിരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പോലീസുകാര്‍ക്ക് സംഭവിക്കുന്ന കാര്യങ്ങളാണ് പ്രതിപാദ്യം. ആക്ഷനും ഹാസ്യത്തിനും തുല്യ പ്രാധാന്യമാവുമുണ്ടാവുക.ജിഗര്‍ദണ്ടയില്‍ ക്യാമറ ചലിപ്പിച്ച ഗ്വെമിക് യൂ. ആരിയാണ് ഛായാഗ്രഹണം. സംഗീതം പ്രശാന്ത് പിള്ള. ബോളിവുഡില്‍ നിന്നും ഷാം കൗശലാണ് സംഘട്ടന രംഗങ്ങള്‍ ചിട്ടപ്പെടുത്തുക. ജെമിനി സ്റ്റുഡിയോക്കൊപ്പം മൂവി മില്ലിലെ കൃഷ്ണന്‍ സേതുകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആസിഫ് അലി, വിനയ് ഫോര്‍ട്ട് എന്നിവരും പോലീസ് വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, അലെന്‍സിയര്‍ എന്നിവരാണ് മറ്റഭിനേതാക്കള്‍. ചിത്രം ഈദ് റിലീസാണ്.