Monday 01 June 2020




'ഉണ്ണി മുകുന്ദന് പ്രണയ നൈരാശ്യം,സിനിമ ഉപേക്ഷിക്കുന്നു' :മറുപടിയുമായി ഉണ്ണി മുകുന്ദൻ രംഗത്ത്

By BINDU PP.24 Aug, 2017

imran-azhar

 

 

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ആഘോഷിച്ചത് ഉണ്ണി മുകുന്ദന്റെ പ്രണയവും, പ്രണയ നൈരാശ്യവുമായിരുന്നു. പ്രണയ നഷ്ടത്തെ തുടര്‍ന്ന് ഉണ്ണി സിനിമ ഉപേക്ഷിക്കാന്‍ ശ്രമിച്ചുവെന്നും മദ്യപാനിയായെന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ വാര്‍ത്തയുടെ വസ്തുത വെളിപ്പെടുത്തി ഉണ്ണിക്ക് തന്നെ രംഗത്ത് വരേണ്ടി വന്നു.പ്രണയം സംബന്ധിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ റിപ്പോര്‍ട്ടര്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് ഉണ്ണി പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഉണ്ണി മുകുന്ദന്‍ വിശദീകരണം നല്‍കിയത്. എന്നാണ് വിവാഹമെന്നാണ് റിപ്പോര്‍ട്ടര്‍ ചോദിച്ചത്. തന്റെ പ്രായത്തിലുള്ള പെണ്‍കുട്ടികളുടെയെല്ലാം വിവാഹം കഴിഞ്ഞു എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി. ഇതാണ് പ്രണയ നഷ്ടം സംഭവിച്ചു എന്ന രീതിയില്‍ വാര്‍ത്ത ആയതെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു.